ആർ.സി 120, 200 മോഡലുകൾ അവതരിപ്പിച്ച് കെ.ടി.എം
text_fieldsകെടിഎം 2022 ആർസി 125, ആർസി 200 മോഡലുകൾ രാജ്യത്ത് അവതരിപ്പിച്ചു. യഥാക്രമം 1.82, 2.09 ലക്ഷം രൂപയാണ് വില. പുതിയ സ്റ്റൈലിങും കൂടുതൽ സവിശേഷതകളും ബൈക്കുകൾക്ക് നൽകിയിട്ടുണ്ട്. ആർ.സി 390 2022െൻറ തുടക്കത്തിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. വലിയ സിംഗിൾ പീസ് ഹെഡ്‌ലൈറ്റ് (200 ൽ എൽഇഡി, 125-ൽ ഹാലൊജെൻ), മുന്നിലും വശങ്ങളിലും ഫെയറിംഗുകൾ, വലുപ്പമുള്ള ഇന്ധന ടാങ്ക് (13.7 ലിറ്റർ) എന്നിവ ബൈക്കുകൾക്കുണ്ട്.
പുതിയ എൽസിഡി ഇൻസ്ട്രുമെേൻറഷനും പ്രത്യേകതയാണ്. വീലുകൾ, ബ്രേക്ക്, ഫ്രെയിം എന്നിവയുടെയെല്ലാം ഭാരം കുറഞ്ഞിട്ടുണ്ട്. പുതുക്കിയ ആർസി 390 അടുത്ത വർഷം ആദ്യം നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വിക്ക് ഷിഫ്റ്റർ, ബ്ലൂടൂത്ത് ടി.എഫ്.ടി എന്നിങ്ങനെയുള്ള പ്രത്യേകതകളും ആർ.സി 390ന് ലഭിക്കും. 125, 200 എന്നിവയേക്കാൾ വിലയും കൂടുതലായിരിക്കും. യമഹ ആർ 15 ആണ് 125 ആർ.സിയുടെ പ്രധാന എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.