കാടും മലയും താണ്ടാൻ അഡ്വഞ്ചർ 890; കെ.ടി.എമ്മിെൻറ പടക്കുതിര ഇൗ മാസമെത്തും
text_fieldsകാടും മലയും താണ്ടാൻ അനായാസ വഴിയൊരുക്കി കെ.ടി.എം അഡ്വഞ്ചർ 890 ഇൗ മാസം നിരത്തിലെത്തും. കെടിഎം 890 അഡ്വഞ്ചർ ആർ, 890 അഡ്വഞ്ചർ ആർ റാലി എന്നിങ്ങനെ രണ്ട് വേരിയൻറുകൾ ഇൗ വിഭാഗത്തിൽ കമ്പനി നേരെത്ത അവതരിപ്പിച്ചിരുന്നു. ഇപ്പോൾ പുറത്തിറങ്ങുന്നത് അഡ്വഞ്ചർ 890 എന്ന ബേസ് വേരിയൻറാകുമെന്നാണ് സൂചന. ബൈക്കിെൻറ ഒൗദ്യോഗിക ടീസർ കെ.ടി.എം തന്നെ പങ്കുവച്ചിട്ടുണ്ട്. ഉയർന്ന മോഡലുകളേക്കാൾ ചില കുറവുകൾ ബേസ് വേരിയൻറിന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഫാൻസി ഇലക്‌ട്രോണിക്‌സ്, ഡബ്ല്യുപി എക്‌സ്‌പ്ലോർ സസ്‌പെൻഷൻ, ക്രൂസ് കൺട്രോൾ എന്നിവ കമ്പനി വാഹനത്തിൽ നിന്ന് ഒഴിവാക്കാനാണ് സാധ്യത. 889 സിസി പാരലൽ-ട്വിൻ എഞ്ചിൻ അതേപടി നിലനിർത്തും. 8,000 ആർപിഎമ്മിൽ 103 ബിഎച്ച്പി കരുത്തും 6,500 ആർപിഎമ്മിൽ 100 എൻഎം ടോർകും എഞ്ചിൻ ഉത്പാദിപ്പിക്കും. 6-സ്പീഡ് ഗിയർബോക്സ് അതേപടി നിലനിർത്തും. 890 അഡ്വഞ്ചർ ആറിലുള്ള ബൈ ഡയറക്ഷണൽ ക്വിക് ഷിഫ്റ്റർ ഗിയർബോക്സ് ഒഴിവാക്കിയേക്കും. വില കുറക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മറ്റ് മോഡലുകളിലുള്ള മോളിബ്ഡിനം ഫ്രെയിം തന്നെയായിരിക്കും ഇവിടേയും ഉപയോഗിക്കുക. മുന്നിൽ 21 ഇഞ്ച് വീലുകളും പിന്നിൽ 18 ഇഞ്ച് യൂണിറ്റുമാണ് വരിക.
5 ഇഞ്ച് ഫുൾ-കളർ ടിഎഫ്ടി സ്ക്രീനാണ് ഇൻസ്ട്രുമെൻറ് ക്ലസ്റ്ററിൽ നൽകിയിരിക്കുന്നത്. വാഹനപ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്ത കെടിഎം 890 അഡ്വഞ്ചർ ഇന്ത്യയിലും അവതരിപ്പിക്കാനുള്ള സാധ്യതയുണ്ട് എന്നതാണ്. അഡ്വഞ്ചർ ആർ, ആർ റാലി എന്നിവ ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചിരുന്നില്ല. ട്രയംഫ് ടൈഗർ 900, ഹോണ്ട ആഫ്രിക്ക ട്വിൻ 1100, ബിഎംഡബ്ല്യു ജിഎസ് മോട്ടോർസൈക്കിളുകൾ എന്നിവ ഇൗ വിഭാഗത്തിൽ രാജ്യത്ത് നിലവിൽ വിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.