ഓഫ്റോഡിൽ തീപ്പാറും ലാൻഡ് ക്രൂയിസർ 250
text_fields‘അടിസ്ഥാനങ്ങളിലേക്ക് മടങ്ങുക’എന്ന പ്രാഥമിക ലക്ഷ്യത്തോടെ ടൊയോട്ട രൂപകല്‍പ്പന ചെയ്തു വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഓഫ് റോഡ് വാഹനമാണ് ലാന്റ് ക്രൂയിസെർ 250. 2024ന്റെ ആദ്യത്തില്‍ പുറത്തിറങ്ങിയ ലാന്റ് ക്രൂയിസെർ 300ന്റെ അതേ പ്ലാറ്റ് ഫോർമായ GA-Fൽ തന്നെയാണ് ടൊയോട്ട ഈ മോഡലും ഇറക്കിയിരിക്കുന്നത്. ലക്ഷ്റിയേക്കാൾ ഓഫ് റോഡിങ്ങിനും കാര്യക്ഷമതക്കും മുന്‍തൂക്കം കൊടുക്കുന്ന ബോക്സി ഡിസൈന്‍ ആണ് ഇതിൽ ടൊയോട്ട കൊടുത്തിരിക്കുന്നത്. എന്നാൽ ഇന്റീറിയറിൽ ഒരുതരത്തിലും വിട്ടുവീഴ്ചയില്ലാതെ സ്പേഷ്യസ് ആയ അഡ്വാൻസ്ട് ലക്ഷ്വറി ഡിസൈനും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറെക്കുറെ ലാന്റ് ക്രൂയിസെറിന്റെ പൂർവ്വിക മോഡലുകളെ അനുസ്മരിപ്പിക്കുന്ന ക്ലാസിക് ക്രൂയിസെർലുക്ക്. ഈ കഴിഞ്ഞ ഏപ്രില്‍ 18നാണ് ടെയോട്ട ഈ വാഹനം ജപ്പാനിൽ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്. 250 സീരീൽ രണ്ട് വിത്യസ്തത എൻജിനുകളാണ് ഉള്ളത്. 2.8 ലിറ്റര്‍ ടർബോ ഡീസല്‍ എൻജിനിൽ ഡിറക്റ്റ്ഷിഫ്റ്റ് 8 സ്പീഡ് ഓട്ടോ മാറ്റിക്ക് ട്രാൻസമിഷനും 2.7 ലിറ്റര്‍ പെട്രോൾ എൻജിനിൽ 6 സ്പീഡ് ഇലക്ട്രോണികലി കൺഡ്രോൾഡ്ട്രാൻസമിഷനും (ECT). രണ്ട് എൻജിൻ ഓപ്ഷനിലും സെന്റർ ഡിഫറൻഷ്യലിൽ TORSEN®4 LSD5 ഉള്‍പ്പെടുത്തി മുഴുവൻ സമയ 4WD വഴി ഈ പവർ പൂര്‍ണമായി നാല് ചക്രങ്ങളിലേക്കും കൈമാറുന്നു. ഇലക്ട്രിക് റിയർ ഡിഫറൻഷ്യൽ ലോക്ക് ഉപയോഗിച്ച് പരുക്കൻ റോഡുകളിൽ ശക്തമായി ഓഫ്-റോഡിങ്ങിന് വാഹനത്തെ പ്രാപ്തമാക്കുന്നു. കൂടാതെ ആക്ടീവ് സ്റ്റിയറിങ് ഫങ്ഷനോട് കൂടിയ എമർജൻസി സ്റ്റിയറിങ് അസിസ്റ്റ്, ഫ്രണ്ട്ക്രോസ്സ്-ട്രാഫിക് അസിസ്റ്റ്, ലേൻ ചേഞ്ച് അസിസ്റ്റ്, ഡ്രൈവര്‍ മോണിറ്റര്‍ ക്യാമറ എന്നിവയും ടൊയോട്ട അവരുടെ പ്രാക്റ്റികൽ മോഡലായ ലാൻഡ് ക്രൂയിസെർ 250 സീരീസിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു.
യുണൈറ്റഡ് അറബ് എമിറേട്സിന്റെ നിരത്തുകളിൽ ലാൻഡ് ക്രൂയിസെർ പാരമ്പര്യത്തിന്റെ പെരുമക്ക് പുതിയ വഴിത്താരകള്‍ തീർക്കാൻ ലാൻഡ് ക്രൂയിസെർ 250 ജൂൺ ആദ്യവാരം മുതൽ ഉണ്ടാകും. സ്വതന്ത്രമായ ഫ്രണ്ട് സസ്പെൻഷനും ഉറച്ച ആക്സിലിൽ ഊന്നിയ റിയർ സസ്പെൻഷനും മരുഭൂമിയിലെ മണൽത്തിട്ടകൾക്കിടയിൽ ലാൻഡ് ക്രൂയിസെർ 250യുടെ ഓഫ്റോഡിങ് എക്സ്പീരിയൻസ് ഒന്ന് വേറെ തന്നെയാക്കും എന്നതിൽ സംശയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.