'130' വാങ്ങാം 1.30 കോടിക്ക്; ലാൻഡ് റോവർ ഡിഫൻഡർ 130 ഇന്ത്യയിൽ
text_fieldsവാഹനപ്രേമികളുടെ സ്വപ്നവാഹനങ്ങളാണ് ലാൻഡ് റോവറിന്‍റെ എസ്.യു.വികൾ. ഇപ്പോഴിതാ തങ്ങളുടെ കരുത്തനായ ലാൻഡ് റോവർ ഡിഫൻഡർ 130 ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. ഡിഫൻഡർ 90, ഡിഫൻഡർ 110 എന്നിവക്ക് ശേഷം ഇന്ത്യയിലെത്തുന്ന മോഡലാണ് ഡിഫൻഡർ 130. പെട്രോൾ, ഡീസൽ എഞ്ചിനുകളിൽ എസ്.യുവി ലഭ്യമാവും. 90, 110 ഡിസൈനുകൾക്ക് ഏറെക്കുറേ സമാനമാണ് 130. 110 ന്റെ അതേ വീൽബേസ് തന്നെയാണ് ഡിഫൻഡർ 130 ലും ഉള്ളത്.
എന്നാൽ 110 നെ അപേക്ഷിച്ച് 130 ന് നീളം കൂടുതലാണ്. വശക്കാഴ്ചയിൽ നിന്ന് ഇത് മനസ്സിലാക്കാം. 5358 എം.എം. ആണ് 130 ന്‍റെ നീളം. 110 നേക്കാൾ 340 എം.എം വർധനവാണിത്.2+3+3 ലേഔട്ടിൽ എട്ട് യാത്രക്കാർക്ക് ഇരിപ്പിടം നൽകുന്നു. 389 ലിറ്റർ ബൂട്ട് സ്പെയ്സുണ്ട്. രണ്ടാമത്തെയും മൂന്നാമത്തെയും നിരകൾ മടക്കിയാൽ 2291 ലിറ്ററായി ഇത് വർധിക്കും. ഡിഫൻഡർ 130 യുടെ എല്ലാ മോഡലുകളിലും സ്റ്റാൻഡേർഡായി പനോരമിക് സൺറൂഫും കമ്പനി നൽകുന്നു.
290 എം.എം ആണ് ഗ്രൗണ്ട് ക്ലിയറൻസ്. 900 എം.എം വരെയുള്ള വെള്ളക്കെട്ട് താണ്ടാനുള്ള ശേഷിയുമുണ്ട്. 400 ബി.എച്ച്.പിയും 550 എൻ.എം ടോർക്കും നൽകുന്ന 3.0 ലിറ്റർ ഇൻലൈൻ പി400 പെട്രോൾ, 300 ബി.എച്ച്.പിയും 650 എൻ.എം ടോർക്കും നൽകുന്ന 3.0 ലിറ്റർ ഡി 300 ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണുള്ളത്. രണ്ടിലും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണുള്ളത്. ലാന്‍റ് റോവറിന്‍റെ പ്രശസ്തമായ ഓൾ വീല് ഡ്രൈവിങ്ങ് സംവിധാനവും 130യിൽ ഉണ്ട്.
ഡിഫെൻഡർ 130യുടെ വിവിധ മോഡലുകളുടെ വില (എക്സ്-ഷോറൂം)
പെട്രോൾ എച്ച്.എസ്.ഇ - 1.30 കോടി രൂപ
പെട്രോൾ എക്സ് - 1.41 കോടി
ഡീസൽ എച്ച്.എസ്.ഇ - 1.30 കോടി
ഡീസൽ എക്സ് - 1.41 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.