ലാൻഡ്റോവറിെൻറ ഒാഫ് റോഡ് രാജാവ് ഇന്ത്യൻ മണ്ണിലെത്തി; കളി വേറെ ലെവലാകും
text_fieldsഓഫ് റോഡുകളിൽ തരംഗമാവാൻ ലാൻഡ്റോവെൻറ ഡിഫൻഡർ ഇന്ത്യയിലേക്ക് എത്തുന്നു. ഒക്ടോബർ 15ന് ഡിഫൻഡറിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. കഴിഞ്ഞ സെപ്റ്റംബറിൽ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിലാണ് പുതിയ എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്. കോവിഡ് മൂലമാണ് ഇന്ത്യയിലെ വരവ് വൈകിയത്.
പുതുതലമുറ ഡിഫെൻഡറിനായി ബുക്കിങ് ഇതിനകം തന്നെ ആരംഭിച്ചിച്ചിട്ടുണ്ട്. ഈ വർഷം ജൂണിൽ വാഹനം രാജ്യത്ത് ലോഞ്ച് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് കാരണം വൈകുകയായിരുന്നു. 69.99 ലക്ഷം (എക്സ്-ഷോറൂം, ഇന്ത്യ) ആണ് കുറഞ്ഞ വേരിയൻറിെൻറ വില. ഉയർന്ന വകഭേദത്തിന് ഒരു കോടിയിലധികം വിലവരും.
പാരമ്പര്യവും പുതുമയും
െഎതിഹാസികമായ പാരമ്പര്യമുള്ള വാഹനമാണ് ഡിഫൻഡർ. പുതിയ തലമുറ വാഹനം ഒറിജിനലിെൻറ കഴിവുകൾ നിലനിർത്തിയും ആധുനികത കൂട്ടിച്ചേർത്തുമാണ് നിർമിച്ചിരിക്കുന്നത്. ഡിഫൻഡറിെൻറ ചരിത്രത്തിലാദ്യമായി അതൊരു മോണോകോക് വാഹനമായി മാറിയിരിക്കുകയാണ്. ഡി 7 എക്സ് എന്ന് വിളിക്കുന്ന പ്ലാറ്റ്ഫോമിലാണ് നിർമാണം. ഒാഫ്റോഡ് വാഹനങ്ങൾ ലാഡർഫ്രെയിം ഷാസിയിലായിരിക്കണം എന്ന പരമ്പരാഗത സങ്കൽപ്പത്തെ അട്ടിമറിക്കുകയാണ് ലാൻഡ്റോവർ എഞ്ചിനീയർമാരുടെ പുതിയ നീക്കത്തിന് പിന്നിൽ. ഡിഫെൻഡർ 90(3-ഡോർ), ഡിഫെൻഡർ 110(5-ഡോർ) എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വാഹനം വരുന്നത്. ബേസ്, എസ്, എസ്ഇ, എച്ച്എസ്ഇ, ഫസ്റ്റ് എഡിഷൻ എന്നിങ്ങനെ അഞ്ച് വേരിയൻറുകൾ വാഹനത്തിനുണ്ട്.
എഞ്ചിൻ
2.0 ലിറ്റർ, നാല് സിലിണ്ടർ, ബിഎസ് 6 പെട്രോൾ എഞ്ചിൻ മാത്രമാണ് ഇന്ത്യയിലെ ഡിഫൻഡറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 292 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ മാത്രമാണ് വാഹനത്തിനുള്ളത്. നമ്മുടെ ഇഷ്ടമനുസരിച്ച് മാറ്റം വരുത്താവുന്ന ലാൻഡ് റോവറിെൻറ ടെറൈൻ റെസ്പോൺസ് 2 സിസ്റ്റവും ഓഫ്-റോഡർ നൽകുന്നു.ഓഫ്-റോഡുകളിൽ സ്വന്തമായി 145 മില്ലീമീറ്റർവരെ സസ്പെൻഷൻ ഉയർത്താനും കഴിയും. എയർ സസ്പെൻഷനാണ് വാഹനത്തിനെന്നതും പ്രത്യേകതയാണ്.
പിവി പ്രോ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻറ് ക്ലസ്റ്റർ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ അസിസ്റ്റ്, ഹെഡ്-അപ്പ് ഡിസ്‌പ്ലേ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ജീപ്പ് റാംഗ്ലറുമായാണ് പുതിയ തലമുറ ഡിഫൻഡർ വിൽപ്പനയിൽ മത്സരിക്കുക. ഉയർന്ന ട്രിമ്മിെൻറ എതിരാളി മെഴ്‌സിഡസ് ബെൻസ് ജി 350 ഡി ആയിരിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.