നിരത്തുകളിൽ ഇനി കരിമ്പുലി വാഴും കാലം; ലാൻഡ് റോവർ ഡിഫൻഡർ വി 8 ന്‍റെ കരുത്തിൽ
text_fieldsലാൻഡ്റോവറിന്റെ കരുത്തനായ എസ്.യു.വി ഡിഫൻഡർ ഇനിമുതൽ വി 8 എഞ്ചിനിലും. എക്കാലത്തെയും ശക്തനായ ഡിഫെൻഡറായി ഇതോടെ വാഹനം മാറും. ഡിഫെൻഡർ വി 8 ന് 525 എച്ച്പി, 5.0 ലിറ്റർ, സൂപ്പർചാർജ്ഡ് 'എജെ' വി 8 എഞ്ചിനാണ് നൽകിയിരിക്കുന്നത്. സൗന്ദര്യവർധക്കായി ക്വാഡ് എക്‌സ്‌ഹോസ്റ്റ്, 22 ഇഞ്ച് വീലുകൾ, ബ്ലൂ ഫ്രണ്ട് ബ്രേക്ക് കാലിപ്പറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. കരുത്തേറിയ സസ്പെൻഷനും ആന്‍റി-റോൾ ബാറുകളും വാഹനത്തിലുണ്ട്.
എഞ്ചിനാണ് താരം
5.0 ലിറ്റർ സൂപ്പർചാർജ്ഡ് എജെ വി 8 എഞ്ചിൻ റേഞ്ച് റോവർ സ്പോർട്, ജാഗ്വാർ എഫ്-ടൈപ്പ് എന്നിവയുൾപ്പെടെയുള്ള പ്രകടന-കേന്ദ്രീകൃത മോഡലുകളിൽ നേരത്തേ വന്നിട്ടുള്ളതാണ്. വി 8 ഡിഫെൻഡറിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗമാർജിക്കാൻ വെറും 5.2 സെക്കൻഡ് മതിയാകും. ഷോർട്ട് വീൽബേസുള്ള ത്രീ-ഡോർ 90 വേഷത്തിൽ 240 കിലോമീറ്റർ വരെ വാഹനം വേഗത കൈവരിക്കും. പുതിയ ഡിഫെൻഡർ ഹാൻഡ്ലിങിലും മികവുപുലർത്തുന്ന വാഹനമാണ്.
സ്റ്റാൻഡേർഡ് ഡിഫെൻഡറിലെ ടെറൈൻ റെസ്‌പോൺസ് സിസ്റ്റം, ഓഫ്-റോഡ് ഡ്രൈവിങ് മോഡുകൾ എന്നിവക്കുപുറമേ, വി 8 പതിപ്പിൽ പുതിയ ഡൈനാമിക് സെറ്റിങ്ങും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ത്രോട്ടിൽ റെസ്‌പോൺസ് വർധിപ്പിക്കുകയും തുടർച്ചയായി വേരിയബിൾ ഡാംപറുകൾ ക്രമീകരിച്ച് ഡ്രൈവിങ് ആസ്വാദ്യകരമാക്കുകയും ചെയ്യും. വി 8 ൽ ഉറച്ച സസ്പെൻഷൻ ബുഷുകളും ഫ്ലാറ്റർ കോർണറിംഗിനായി ആന്‍റി-റോൾ ബാറുകളും ഉണ്ട്.
പുതിയ ഡിഫെൻഡർ എന്ന് ഇന്ത്യയിൽ എത്തുമെന്ന് ലാൻഡ്റോവർ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ സ്റ്റാൻഡേർഡ് വാഹനം ഇവിടെ വിൽക്കുന്നുണ്ട്. 2021 മോഡൽ ലാൻഡ് റോവർ ഡിഫെൻഡർ 110 ബേസ്' 2.0 ലിറ്റർ പെട്രോൾ ട്രിമ്മിന്‍റെ വില 80.56 ലക്ഷം രൂപയാണ്. ഉയർന്ന വകഭേദമായ 3.0 ലിറ്റർ ഹൈബ്രിഡ് ഡീസൽ ഡിഫെൻഡർ എക്‌സിന് (എക്സ്-ഷോറൂം, പാൻ-ഇന്ത്യ) 1.08 കോടി രൂപ വിലവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.