സി.എൻ.ജി വാഹനമാണോ നിങ്ങളുടെ സ്വപ്നം; എങ്കിൽ 10 ലക്ഷം രൂപ ബജറ്റിൽ മൂന്ന് കിടിലൻ വാഹനം സ്വന്തമാക്കാം
text_fieldsവാഹന നിർമ്മാതാക്കൾ കൂടുതലായും മൾട്ടി-പവർട്രെയിൻ തന്ത്രം സ്വീകരിക്കുന്നതിനാൽ സി.എൻ.ജി വാഹങ്ങൾക്ക് ഇന്ത്യയിൽ ജനപ്രീതി കൂടുന്നുണ്ട്. വ്യവസായ വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ സി.എൻ.ജി കാറുകളുടെ ചെലവ് പെട്രോൾ വകഭേദത്തെ അപേക്ഷിച്ച് വളരെ കുറവാണ്. ഇന്ധന ക്ഷമത കൂടുതലുള്ള സി.എൻ.ജി വാഹങ്ങളുടെ ബൂട് സ്പേസ് കപ്പാസിറ്റി കുറവായിരിക്കും എന്നുള്ള അഭാവം മാത്രമാണ് വാഹനത്തിനുള്ളത്.
മാരുതി സുസുക്കി, ഹ്യൂണ്ടായ് മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ സി.എൻ.ജി വാഹന നിർമ്മാതാക്കളുടെ കാറുകൾ 10 ലക്ഷത്തിൽ താഴെ മാത്രമാണ് എക്സ് ഷോറൂം വിലവരുന്നത്. സെഡാൻ, എസ്.യു.വി, ഹാച്ച് പാക്ക് തുടങ്ങിയ വാഹങ്ങളെല്ലാം തന്നെ ഈ വിലയിൽ ലഭ്യമാണ്.
മാരുതി സുസുക്കി സ്വിഫ്റ്റ്
സി.എൻ.ജി കാറുകളുടെ ഏറ്റവും വലിയ ശേഖരം തന്നെ മരുതിക്കുണ്ടെങ്കിലും ഹാച്ച് പാക്ക് സെഗ്‌മെന്റിലെ സ്വിഫ്റ്റാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന വാഹനം. സുസുക്കിയുടെ പുതിയ Z12E 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് സ്വിഫ്റ്റിൻ്റെ കരുത്ത്. ഇത് പരമാവധി 81.58 എച്ച്.പി കരുത്തും 111.7 എൻ.എം മാക്സിമം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമാറ്റിക്കിലും വാഹനം ലഭിക്കും. സ്വിഫ്റ്റ് അവതാർ സി.എൻ.ജി 69.75 എച്ച്.പി പവറും 101.8 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് മാനുവൽ ഓപ്ഷനിൽ മാത്രമാണ് വാഹനം ലഭിക്കുക.
സ്വിഫ്റ്റ് സി.എൻ.ജി മോഡലിന് 1 കിലോഗ്രാമിൽ 32.85 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നുണ്ട്. പെട്രോൾ വകഭേദത്തെ അപേക്ഷിച്ച് 90,000 രൂപ അധികം കൊടുക്കുമ്പോഴും 8,19,500 രൂപ മാത്രമാണ് എക്സ് ഷോറൂം വില.
ഹ്യൂണ്ടായ് ഓറ
കോംപാക്ട് സെഡാൻ സെഗ്‌മെന്റിൽപെട്ട സി.എൻ.ജി വാഹനമാണ് ഓറ. 1.2 ലിറ്റർ കപ്പ എൻജിനാണ് സി.എൻ.ജിക്കും പെട്രോളിനുമുള്ളത്. ഇത് 83 എച്ച്.പി കരുത്തും 113.8 എൻ.എം മാക്സിമം ടോർക്കും വികസിപ്പിക്കുന്നു. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമാറ്റിക്കിലും വാഹനം ലഭിക്കും. 1 കിലോഗ്രാമിൽ 22 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നു. പെട്രോൾ വേരിയന്റിൽ നിന്നും 1 ലക്ഷം രൂപ അധികം വരുന്ന സി.എൻ.ജിക്ക് 7,54,800 രൂപയാണ് എക്സ് ഷോറൂം വില. സി.എൻ.ജി വേരിയന്റിൽ 69 എച്ച്.പി കരുത്തും 95.2 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. നിലവിൽ 5 സ്പീഡ് മാനുവൽ ഓപ്ഷൺ മാത്രമാണ് വാഹനത്തിനുള്ളത്.
ടാറ്റ പഞ്ച്
നിലവിൽ ഇന്ത്യയിൽ ലഭിക്കുന്നതിൽ ഏറ്റവും ചെറിയ എസ്.യു.വിയാണ് ടാറ്റ പഞ്ച്. 4 വർഷത്തിനുള്ളിൽ 5,00,000 യൂനിറ്റ് വാഹനങ്ങളാണ് ടാറ്റ വിൽപ്പന നടത്തിയത്. 2024ൽ മാത്രം 2,02,031 യൂനിറ്റുകളോടെ മാരുതി സുസുക്കി, ഹ്യുണ്ടായ് തുടങ്ങിയ വാഹന കമ്പനികളെ പിന്തള്ളി, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാർ വിറ്റ റെക്കോഡ് ടാറ്റ സ്വന്തമാക്കിയിരുന്നു.
പഞ്ചിന് 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനാണുള്ളത്. ഇത് പരമാവധി 87.8 എച്ച്.പി പവറും 115 എൻ,എം ടോർക്കും പുറപ്പെടുവിക്കുന്നു. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് ഓട്ടോമാറ്റിക്കിലും വാഹനം ലഭിക്കും. 1 കിലോഗ്രാമിൽ 27 കിലോമീറ്റർ മൈലേജ് പഞ്ച് അവകാശപ്പെടുന്നു. സി.എൻ.ജി പതിപ്പിൽ 73.5 എച്ച്.പി കരുത്തും 103 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ 5 സ്പീഡ് മനുവലിൽ മാത്രമാണ് വാഹനം ലഭ്യമാകുക. പഞ്ച് സി.എൻ.ജിയുടെ എക്സ് ഷോറൂം വില 7,29,990 രൂപയിൽ ആരംഭിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.