ടെസ്ലയെ മലർത്തിയടിച്ച് ലൂസിഡ് എയർ; ക്വാർട്ടർ മൈൽ പിന്നിട്ടത് 9.9 സെക്കൻറിൽ
text_fieldsവൈദ്യുത വാഹനലോകത്തെ അതികായന്മാരാണ് ഇലോൺ മസ്കിെൻറ ഉടമസ്ഥതയിലുള്ള ടെസ്ല മോേട്ടാഴ്സ്. ടെസ്ലയുടെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച മോഡലുകളിലൊന്നാണ് മോഡൽ എസ്. ടെസ്ലയുടെ അത്രയും വരില്ലെങ്കിലും മറ്റൊരു അമേരിക്കൻ വൈദ്യുത വാഹന നിർമാതാക്കളും വിപണിയിൽ മികവ് പുലർത്തുന്നുണ്ട്.
2007ൽ തുടങ്ങിയ ആ കമ്പനിയാണ് ലൂസിഡ്. ടെസ്ലയുമായാണ് ലൂസിഡിെൻറ പ്രധാന മത്സരം. ലൂസിഡ് കമ്പനി ഏറെക്കാലമായി എയർ എന്ന തങ്ങളുടെ വാഹനത്തിെൻറ പണിപ്പുരയിലായിരുന്നു. കുറച്ചു നാൾ മുമ്പ് നടത്തിയ പരീക്ഷണ ഒാട്ടത്തിൽ എയർ ഒറ്റ ചാർജിൽ 832 കിലോമീറ്റർ മൈലേജ് നൽകിയിരുന്നു. ടെസ്ലയുടെ മോഡൽ എസിനേക്കാൾ കൂടുതലായിരുന്നു ഇത്.
ഇപ്പോൾ വീണ്ടും തരംഗമായിരിക്കുന്നത് ലൂസിഡ് എയറിെൻറ വമ്പൻ കുതിപ്പാണ്. വെറും 9.9 സെക്കൻറ് കൊണ്ടാണ് എയർ ക്വാർട്ടർ മൈൽ പിന്നിട്ടത്. ഇതും മോഡൽ എസിനേക്കാൾ മികവാർന്ന നേട്ടമാണ്. പുതിയ കുതിപ്പിൽ മോഡൽ എസിനെ മാത്രമല്ല എയർ മലർത്തിയടിച്ചത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ കുതിക്കുന്ന പ്രൊഡക്ഷൻ കാർ എന്ന അവകാശവാദവും എയറിനുവേണ്ടി ലൂസിഡ് ഉന്നയിച്ചിട്ടുണ്ട്. ഇരട്ട മോട്ടോറുള്ള ഓൾ-വീൽ ഡ്രൈവ് വാഹനമാണ് എയർ. 1,080 വരെ കുതിരശക്തിയാണ് രണ്ട് മോേട്ടാറുകളുംകൂടി ഉൽപ്പാദിപ്പിക്കുന്നത്.
വൈദ്യുത വാഹനങ്ങളുടെ കുതിപ്പിെൻറ രഹസ്യം
മെക്കാനിക്കൽ എഞ്ചിനുകളും വൈദ്യുത മോേട്ടാറുകളും പ്രവർത്തിക്കുന്നത് വ്യത്യസ്തമായാണ്. ഇലക്ട്രിക് കാറുകൾക്ക് ടോർക് ഏറെക്കൂടുതലാണ്. വാഹനത്തിെൻറ തുടക്കത്തിലുള്ള വലിവ് കൂടാൻ സഹായിക്കുന്നത് ഇൗ ടോർക്കാണ്. ലൂസിഡ് എയറിൽ ഡ്രൈവ് യൂനിറ്റിനും ഇൻവെർട്ടറിനും മാത്രം 650 എച്ച്പി ഉൽപ്പാദിപ്പിക്കാൻ കഴിയും.
ലൂസിഡിെൻറ ശക്തമായ, ഒതുക്കമുള്ള, മോട്ടോറുകർക്ക് 20,000 ആർപിഎമ്മിലേക്ക് കുതിെച്ചത്താൻ നിമിഷാർധങ്ങൾ മതി. എന്നാൽ മോേട്ടാറുകളുടെ ഭാരം 74 കിലോഗ്രാം മാത്രവും. ഇതാണ് സെക്കൻറുകൾകൊണ്ട് പറപറക്കാൻ എയറിനെ പ്രാപ്തമാക്കുന്നത്. എയർ അടുത്തയാഴ്ച വിപണിയിൽ എത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.