കേരളത്തിലെ വാഹന രജിസ്ട്രേഷനിൽ വൻ ഇടിവ്; രാജ്യെത്ത ഏറ്റവും മോശം അവസ്ഥ
text_fieldsകഴിഞ്ഞ സാമ്പത്തിക വർഷത്തിൽ രാജ്യത്തുടനീളമുള്ള പുതിയ വാഹന രജിസ്ട്രേഷനുകളുടെ കണക്ക് പുറത്തുവന്നപ്പോൾ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി കേരളം. തൊട്ടുമുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് 15ശതമാനത്തിെൻറ ഇടിവാണ് സംസ്ഥാനത്ത് ഉണ്ടായത്. 2020 ഏപ്രിൽ മുതൽ 2021 മെയ് വരെയുള്ള കാലയളവിൽ 1,63,186 വാഹനങ്ങളാണ് കേരളത്തിൽ പുതുതായി രജിസ്റ്റർ ചെയ്തത്. രാജ്യത്ത് ഏറ്റവുംകൂടുതൽ വാഹനങ്ങൾ പുറത്തിറങ്ങിയ 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും ഇടംപിടിച്ചിട്ടുണ്ട്.
പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. ഓട്ടോമോട്ടീവ് അനലിറ്റിക്‌സ് പ്രൊവൈഡറായ ജാറ്റോ ഡൈനാമിക്സ് ഇന്ത്യ പുറത്തിറക്കിയ പുതിയ ഡാറ്റ പ്രകാരം 2021 ഏപ്രിലിൽ ഏറ്റവും കൂടുതൽ വാഹന രജിസ്ട്രേഷൻ നടന്നത് മഹാരാഷ്ട്രയിലാണ്. ഗതാഗത വകുപ്പിെൻറ വാഹൻ ഓൺലൈൻ പോർട്ടലിൽ നിന്ന് ശേഖരിച്ച ഡാറ്റ പ്രകാരം 2,82,330 വാഹനങ്ങൾ മഹാരാഷ്ട്രയിൽ പുതുതായി നിരത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷശത്ത അപേക്ഷിച്ച് ആറ് ശതമാനം ഇടിവാണ് മഹാരാഷ്ട്രയിൽ ഉണ്ടായത്.
ഉത്തർപ്രദേശ് ആണ് രണ്ടാം സ്ഥാനത്തെത്തിയത്, 2,59,510 യൂണിറ്റുകൾ. യു.പിയിൽ 11 ശതമാനം ഇടിവാണ് വാഹന രജിസ്ട്രേഷനിൽ ഉണ്ടായത്. 2,25,557 യൂനിറ്റുമായി ഗുജറാത്ത് മൂന്നാമതെത്തി. പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിൽ 11 ശതമാനം ഇടിവാണ് ഗുജറാത്തിൽ രേഖപ്പെടുത്തിയത്. നാലാമത് കർണാടകയാണ്. 1,81,143 വാഹനങ്ങളാണ് ഇവിടെ രജിസ്റ്റർ ചെയ്തത്. തുടർന്ന് കേരളവും പിന്നാലെ തമിഴ്നാടും പട്ടികയിൽ ഇടംപിടിച്ചു. 1,56,844 രജിസ്ട്രേഷനുകളും പ്രതിവർഷം 14 ശതമാനം ഇടിവും തമിഴ്‌നാട്ടിൽ രേഖപ്പെടുത്തി.
ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ യഥാക്രമം 1,27,936, 1,35,172, 1,45,646 യൂണിറ്റുകൾ രേഖപ്പെടുത്തി. പഞ്ചാബ് ആണ് പത്താം സ്ഥാനത്തുള്ളത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട ലോക്ഡൗണുകൾ കാരണം രാജ്യത്തിന്റെ ഓട്ടോമൊബൈൽ വിഭാഗം കഴിഞ്ഞ സാമ്പത്തിക വർഷം മുതൽ അഭൂതപൂർവമായ മാന്ദ്യം നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.