1.11 കോടി രൂപ; ഥാർ 'ഒന്നാമൻ' സ്വന്തമാക്കാൻ ഡൽഹി സ്വദേശി
text_fieldsന്യൂഡൽഹി: ലേലത്തിന് വെച്ച പുതുതലമുറ ഥാറിൻെറ ഒന്നാമത്തെ വാഹനത്തിൻെറ വില ഒരു കോടി കടന്നു. ലേലം വിളിയുടെ അവസാന ദിനമായ ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നിന്നുള്ള ആകാശ് മിൻഡയാണ് 1.11 കോടി രൂപ വിളിച്ച് ഒന്നാമതെത്തിയത്. ഇന്ത്യയിലെ 33 നഗരങ്ങളിൽ നിന്ന് 5,444 ലേറെ പേർ ഇതുവരെ ലേലത്തിൽ പെങ്കടുത്തു.
സെപ്റ്റംബർ 24 നാണ് ഒാൺലൈൻ ലേലം ആരംഭിച്ചത്. 25 ലക്ഷത്തിലാണ് ലേലം ആരംഭിച്ചത്. നാല് ദിവസം പിന്നിട്ടപ്പോൾ തന്നെ ലേലത്തുക 90 ലക്ഷം കടന്നിരുന്നു. എറണാകുളം സ്വദേശിയായിരുന്നു 90 ലക്ഷം വില പറഞ്ഞിരുന്നത്.
കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന തിരഞ്ഞെടുത്ത ചാരിറ്റബിൾ ഓർഗനൈസേഷനുകൾക്ക് ധനസമാഹരണത്തിനാണ് പുതിയ തലമുറ ഥാറിെൻറ ഒന്നാമത്തെ വാഹനം ലേലം ചെയ്യുന്നത്. ഒക്ടോബർ രണ്ടിനാണ് വിജയിയെ പ്രഖ്യാപിക്കുക. അന്നുതന്നെയായിരിക്കും ഥാറിെൻറ ഒൗദ്യോഗിക വിലവിവരവും പുറത്തുവിടുക.
പുതിയ ഥാർ സ്വന്തമാക്കുന്നയാൾക്ക് നമ്പർ ഒന്ന് എന്ന് സൂചിപ്പിക്കുന്ന പ്രത്യേക ബാഡ്ജിങ്ങോടെയാവും വാഹനം നൽകുക. ഉടമ ഇഷ്ടപ്പെടുന്ന രീതിയിൽ പ്രത്യേക അക്ഷരങ്ങളൊ അക്കങ്ങളൊ വേണമെങ്കിലും ഉൾപ്പെടുത്തും. ഡാഷ് ബോർഡിലെ പ്രത്യേക പ്ലേറ്റിലും നമ്പർ വൺ എന്ന സീരിയൽ നമ്പർ ഉൾപ്പെടുത്തും. പ്രത്യേകമായ ലെതർ സീറ്റുകളും വാഹനത്തിന് നൽകും. അഞ്ച് വേരിയൻറുകളിൽ നിന്നും ആറ് കളർ ഓപ്ഷനുകളിൽ നിന്നും ലേലം വിളിച്ചെടുക്കുന്ന ആൾക്ക് വാഹനം തെരഞ്ഞെടുക്കാം.
ലേലത്തിൽ വിജയിക്കുന്നയാൾക്ക് ഏത് ചാരിറ്റി സംഘടനക്കാണ് തുക നൽകേണ്ടതെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശവും കമ്പനി നൽകുന്നുണ്ട്. നന്ദി ഫൗണ്ടേഷൻ, സ്വദേശ് ഫൗണ്ടേഷൻ, പി.എം കെയേഴ്സ് ഫണ്ട് എന്നിവയിൽ നിന്ന് ഒന്നാണ് തെരഞ്ഞെടുക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.