ഒരു വർഷം, 75,000 ബുക്കിങ്; മില്ലെനിയൽസിെൻറ പ്രിയ വാഹനം ഇതാണ്
text_fieldsപുറത്തിറങ്ങി ഒരുവർഷം പിന്നിടുേമ്പാൾ 75,000 ബുക്കിങ്ങുകൾ നേടി മഹീന്ദ്ര ഥാർ കുതിക്കുന്നു. ഇതോടെ രാജ്യത്ത് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഫോർ വീൽ ഡ്രൈവ് വാഹനമെന്ന ഖ്യാതിയും ഥാറിന് സ്വന്തമായി. 1981നും 94നും ഇടയിൽ ജനിച്ച, 'മില്ലെനിയൽസ്' എന്ന് അറിയപ്പെടുന്ന തലമുറയാണ് ഥാറിെൻറ 40 ശതമാനം ബുക്കിങും നിർവ്വഹിച്ചിരിക്കുന്നത്. 25നും 40നും ഇടയിൽ പ്രായമുള്ള ഇൗ യുവാക്കളാണ് ഥാറിെൻറ ഹാർഡ്കോർ ഫാൻസ്.
ആവശ്യകത കൂടിയതോടെ ഥാറിെൻറ കാത്തിരിപ്പ് കാലാവധിയും വർധിച്ചിട്ടുണ്ട്. പെട്രോൾ മോഡലിന് നാല് മുതൽ ആറ് മാസംവരേയാണ് വെയ്റ്റിങ് പീരീഡ്. ഡീസലിനാകെട്ട 10 മാസം മുതൽ 12 മാസംവരെ കാത്തിരിക്കണം. ഇതുവരെ 30,000 ഥാറുകളാണ് മഹീന്ദ്ര നിരത്തിലെത്തിച്ചത്. ഏകദേശം 45,000 ഓർഡറുകൾ ഇനിയും ബാക്കിയുണ്ടെന്ന് സാരം. പുതിയ ഥാറിൽ അരങ്ങേറ്റം കുറിച്ച പെട്രോൾ എഞ്ചിൻ മികച്ച പ്രകടനം കാഴ്ച്ചവച്ചെങ്കിലും ഡീസലിന് ഡിമാൻഡ് കുറഞ്ഞിട്ടില്ല.
ബുക്കിങിെൻറ 25 ശതമാനവും ഇപ്പോഴും ഡീസലാണ്. 50 ശതമാനം താർ ഉപഭോക്താക്കളും ഓട്ടോമാറ്റിക്സ് തിരഞ്ഞെടുക്കുന്നു. ഥാറിൽ ഫോർ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡാണ്. കൺവേർട്ടബിൾ സോഫ്റ്റ് ടോപ്പ് അല്ലെങ്കിൽ ഹാർഡ് ടോപ്പ് മോഡലുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.