ഥാർ ബുക്കിങ് കുതിക്കുന്നു; നാല് ദിവസംകൊണ്ട് 9,000 ആവശ്യക്കാർ
text_fieldsഒക്ടോബർ രണ്ടിനാണ് മഹീന്ദ്ര ഥാറിെൻറ ബുക്കിങ് ഒൗദ്യോഗികമായി ആരംഭിച്ചത്. നാല് ദിവസം പിന്നിടുേമ്പാൾ 9,000 ബുക്കിങുമായി വാഹനം കുതിക്കുകയാണ്. ഥാർ 2020 െൻറ പ്രാരംഭ വില 9.80 ലക്ഷമാണ്. ഫോർവീൽ കഴിവുകളും ആഢംബര വാഹനങ്ങളുടെ സവിശേഷതകളും കൂട്ടിയിണക്കിയ ഥാർ കുടുംബ ഉപഭോക്താക്കളെകൂടി ലക്ഷ്യമിടുന്നുണ്ട്.
അടുത്ത കാലത്ത് ഹിറ്റായ കിയ സോണറ്റിനേക്കാൾ സജീവമാണ് ഥാറിെൻറ ബുക്കിങ് എന്നതും പ്രത്യേകതയാണ്. കിയ സോനെറ്റിന് 12 ദിവസത്തിനുള്ളിലാണ് 9,000 ബുക്കിങുകൾ ലഭിച്ചത്.പരമ്പരാഗത ആരാധകരിൽ ഥാർ ഇപ്പോഴും പ്രിയപ്പെട്ട വാഹനമായി തുടരുന്നുണ്ടെന്ന് മഹീന്ദ്ര പറയുന്നു. പുതിയ പതിപ്പിൽ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ട്രാൻസ്മിഷനും കൺവേർട്ടിബിൾ ടോപ്പ് ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
നഗര ജീവിതശൈലി ആഗ്രഹിക്കുന്നവരും ഥാർ നിലവിൽ ഇഷ്ടപ്പെടുന്നുണ്ട്. ഒാേട്ടാമാറ്റികിെൻറ വരവ് വനിതാ ഉപഭോക്താക്കളെ ആകർഷിക്കുമെന്നും മഹീന്ദ്ര പറയുന്നു. ഥാർ പുറത്തിറക്കിയതുമുതൽ 36,000 അന്വേഷണങ്ങൾ തങ്ങൾക്ക് ലഭിച്ചതായി മഹീന്ദ്ര അറിയിച്ചു. നിലവിൽ 18 നഗരങ്ങളിലാണ് വാഹനം ലഭ്യമാകുന്നത്. ഇത് 100 ആക്കി ഉയർത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.