Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപോരാളികൾക്ക്​ കൂട്ടായി...

പോരാളികൾക്ക്​ കൂട്ടായി ഇനി ഥാറും, ഇന്ത്യൻ ടീമിലെ ആറ്​ താരങ്ങൾക്ക്​ മഹീന്ദ്രയുടെ സമ്മാനം

text_fields
bookmark_border
പോരാളികൾക്ക്​ കൂട്ടായി ഇനി ഥാറും, ഇന്ത്യൻ ടീമിലെ ആറ്​ താരങ്ങൾക്ക്​ മഹീന്ദ്രയുടെ സമ്മാനം
cancel

ഓസ്​ട്രേലിയക്കെതിരായ ടെസ്റ്റ്​ പരമ്പരയിൽ ഐതിഹാസികമായ വിജയം നേടിയ ടീം ഇന്ത്യയിലെ ആറ്​ അംഗങ്ങൾക്ക്​ പുത്തൻ ഥാർ സമ്മാനിക്കുമെന്ന്​ മഹീന്ദ്ര പ്രഖ്യാപിച്ചു. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മുഹമ്മദ് സിറാജ്, ശുഭ്​മാൻ ഗിൽ, ടി.നടരാജൻ, ഷാർദുൽ താക്കൂർ, നവദീപ് സെയ്​നി, വാഷിംഗ്ടൺ സുന്ദർ എന്നിവർക്കാണ്​ ഥാർ സമ്മാനമായി നൽകുക. ടീമിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങൾ എന്ന പരിഗണനയിലാണ്​ ആറുപേരെ തെരഞ്ഞെടുത്തതെന്നും മഹീന്ദ്ര അറിയിച്ചു.


'അവരുടേതാണ് ഉയർച്ചയുടെ യഥാർഥ കഥകൾ. വലിയ പ്രതിബന്ധങ്ങളെ മറികടന്ന്​ മികവിന്‍റെ പാതയിലെത്തുക. ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും അവ പ്രചോദനമായി വർത്തിക്കും. ഈ അരങ്ങേറ്റക്കാർക്ക് ഓരോരുത്തർക്കും പുതിയ ഥാർ സമ്മാനിക്കുന്നത് എനിക്ക് വലിയ സന്തോഷം നൽകുന്നു'-ആനന്ദ്​ മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.

ബ്രിസ്​ബേനി​ലെ ചരിത്ര വിജയത്തോടെ ഇന്ത്യ ബോർഡർ ഗവാസ്​കർ ട്രോഫി നിലനിർത്തിയിരുന്നു.സ്​കോർ ആസ്​ട്രേലിയ 369, 294, ഇന്ത്യ 336, 329/7. പരിക്ക്​ വേട്ടയാടിയിട്ടും ആദ്യം ശുഭ്​മാൻ ഗില്ലും പിന്നെ ഋഷഭ്​ പന്തും തേരുതെളിച്ച ഗാബ മൈതാനത്ത്​ വലിയ ടോട്ടൽ അനായാസം മറികടന്നായിരുന്നു​ ഇന്ത്യൻ വിജയം. അവസാന 20 ഓവറിൽ 100 റൺസ്​ ആവശ്യമായിരുന്ന കളിയിൽ അതിവേഗം ബാറ്റുവീശി പന്തും കൂട്ടുകാരും ഇന്ത്യയെ വിജയ തീരത്തെത്തിക്കുകയായിരുന്നു.


ഋഷഭ്​ പന്തിനു പുറമെ വാഷിങ്​ടൺ സുന്ദർ, ശുഭ്​മാൻ ഗിൽ, ഷാർദുൽ താക്കൂർ, സെയ്​നി എന്നിവരും​ ഗാബയിലെ വിജയത്തിൽ നിർണായകമായിരുന്നു.സിറാജ്​ അഞ്ചും ഷാർദുൽ താക്കൂർ നാലും വിക്കറ്റെടുത്തു. വാഷിങ്​ടൺ സുന്ദറിനായിരുന്നു ശേഷിച്ച വിക്കറ്റ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:team indiaMahindraTharMahindra Thar
Next Story