വൈദ്യുത വാഹന നിരയുമായി മഹീന്ദ്ര; ഇന്ത്യന്‍ ഗ്ലോബല്‍ പ്ലാറ്റ്ഫോമിൽ നിർമാണം
text_fieldsസ്വാതന്ത്ര്യ ദിനത്തിൽ അഞ്ച് വൈദ്യുത വാഹനങ്ങളുടെ നിര അവതരിപ്പിച്ച് മഹീന്ദ്ര. XUV.e8, XUV.e9, BE.05, BE.07,BE.09 എന്നീ അഞ്ച് വാഹനങ്ങളാണ് ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രദര്‍ശനത്തിനെത്തിയത്. ഇന്ത്യന്‍ ഗ്ലോബല്‍ (INGLO) എന്ന പുതിയ പ്ലാറ്റ്‌ഫോമിലാണ് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ എല്ലാം ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പുത്തന്‍ വാഹനങ്ങള്‍ വിപണിക്ക് സമ്മാനിക്കുന്ന മഹീന്ദ്ര ഇത്തവണയും പതിവ് തെറ്റിച്ചില്ല.
2024-ല്‍ ആയിരിക്കും ആദ്യ മോഡല്‍ വിപണിയില്‍ എത്തുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. മറ്റ് നാല് മോഡലുകള്‍ 2024 മുതല്‍ 2026 വരെയുള്ള കാലയളവില്‍ പുറത്തിറക്കും. ഫോക്‌സ്‌വാഗണിന്റെ മോഡുലാര്‍ ഇലക്ട്രിക് ഡ്രൈവ് മാട്രിക്‌സ് ബാറ്ററി ഉപയോഗിക്കാന്‍ കഴിയുന്നതും ഏറ്റവും ഭാരം കുറഞ്ഞതുമായ സ്‌കേറ്റ്‌ബോര്‍ഡ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് മഹീന്ദ്രയുടെ ഈ പുതിയ ഇന്ത്യന്‍ ഗ്ലോബല്‍ പ്ലാറ്റ്‌ഫോം എന്നാണ് റിപ്പോര്‍ട്ട്.
എക്സ്.യു.വി, ബി.ഇ എന്നീ രണ്ട് ബ്രാന്റുകളിലാണ് മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങള്‍ എത്തിച്ചിരിക്കുന്നത്. എക്സ്.യു.വി ബ്രാന്റിന് കീഴില്‍ രണ്ടും ബി.ഇ ബ്രാന്റിന് കീഴില്‍ മൂന്നും മോഡലുകളുണ്ട്. ഇതില്‍ XUv.e8-2024 ഡിസംബറില്‍ വിപണിയില്‍ എത്തും. XUV.e9-2025 ഏപ്രില്‍ മാസത്തിലും BE.05-2025 ഒക്ടോബറിലും BE.07-2026 ഒക്ടോബറിലും അവതരിപ്പിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. അതേസമയം, BE.09 എന്ന മോഡലിന്റെ അവതരണം സംബന്ധിച്ച വിവരങ്ങള്‍ മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല.
ആദ്യമെത്തുന്ന XUV.e8 വാഹനത്തിന് 4740 എം.എ. നീളവും 1900 എം.എം. വീതിയും 1760 എം.എം. ഉയരത്തിനുമൊപ്പം 2762 എം.എം. വീല്‍ബേസും നല്‍കും. മഹീന്ദ്രയുടെ ഇന്റലിജെന്റ് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനൊപ്പം റോഡിലും ഓഫ് റോഡിലും ഏറ്റവും മികച്ച ഡ്രൈവിങ്ങ് അനുഭവം ഉറപ്പാക്കാനുള്ള സംവിധാനങ്ങളും വാഹനത്തിന്റെ അകത്തളത്തിലും പുറത്തുമായി ഒരുക്കിയിട്ടുണ്ട്. ഇ.വികളിലെ തന്നെ മികച്ച സുരക്ഷയും മഹീന്ദ്ര ഈ വാഹനത്തിന് അവകാശപ്പെടുന്നുണ്ട്.
2025 ഏപ്രില്‍ മാസത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് XUV.e9. മഹീന്ദ്രയുടെ INGLO പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെ ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന് 4790 എം.എം. നീളവും 1905 എം.എം. വീതിയും 1690 എം.എം. ഉയരവും 2775 എം.എം. വീല്‍ബേസും നല്‍കിയിട്ടുണ്ട്. മഹീന്ദ്രയുടെ ഇലക്ട്രിക് ശ്രേണിയിലെ ഫാമിലി കാര്‍ എന്ന വിശേഷിപ്പിക്കാവുന്ന മോഡലായ BE.07 എത്തുക 2026 ഒക്ടോബറോടെയായിരിക്കും. സ്റ്റൈലിഷായ ഡിസൈനിനൊപ്പം പുതുതലമുറ ഫീച്ചറുകളുമായായിരിക്കും ബി.ഇ.07 വിപണിയില്‍ എത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.