എക്സ് യു വി 500 ഒാേട്ടാമാറ്റിക് വിപണിയിൽ; മാനുവലിനേക്കാൾ 1.21 ലക്ഷം വില കൂടും
text_fieldsബി.എസ് 6 നിയന്ത്രണങ്ങൾ വന്നതോടെ പിൻവലിച്ച എക്സ് യു വി 500 ഒാേട്ടാമാറ്റികിനെ വീണ്ടും വിപണിയിൽ എത്തിച്ച് മഹീന്ദ്ര. എഞ്ചിനെ നിലവിലെ നിയമങ്ങൾക്കനുസരിച്ച് പരിഷ്കരിച്ചാണ് കമ്പനി വാഹനം വിപണിയിൽ എത്തിക്കുന്നത്. ഡീസൽ എഞ്ചിനിൽ ആറ് സ്പീഡ് ടോർക് കൺവെർട്ടർ ഗിയർബോക്സാണ് ഇണക്കിച്ചേർത്തിരിക്കുന്നത്.
W7, W9 and W11(O) എന്നിങ്ങെ ന മൂന്ന് വേരിയൻറുകളിൽ വാഹനം ലഭ്യമാണ്. ഏറ്റവും താഴെയുള്ള മോഡലിന് 15.65ലക്ഷമാണ് വില. ഏറ്റവും ഉയർന്ന വേരിയൻറിന് 18.88ലക്ഷം മുടക്കണം. എക്സ് യു വി മാനുവലിനെ അപേക്ഷിച്ച് 1.21 ലക്ഷം വില കൂടുതലാണ് ഒാേട്ടാമാറ്റികിന്. 155 എച്ച്പി ഉൽപ്പാദിപ്പിക്കുന്ന 2.2 ലിറ്റർ എം ഹോക് ഡീസൽ എഞ്ചിൻ മികച്ചതാണ്. ക്ലച്ചിൽ നിന്ന് കാലെടുത്താൽ വാഹനം മുന്നോട്ട് പോകുന്ന ക്രീപ് ഫംഗ്ഷൻ നൽകിയിട്ടുണ്ട്.
മൂന്ന് നിര സീറ്റുകളുള്ള വാഹനങ്ങളിൽ എതിരാളികളില്ലാതെ വിലസിയിരുന്ന എക്സ് യു വിക്ക് നിലവിൽ എം.ജി ഹെക്ടർ പ്ലസിൽ നിന്ന് കടുത്ത മത്സരമാണ് നേരിടേണ്ടിവരുന്നത്. എംജിക്ക് ഡീസൽ ഓട്ടോമാറ്റിക് വേരിയൻറ് ഇല്ല. എന്നാൽ പെട്രോളിൽ മികച്ച ഒാേട്ടാമാറ്റിക് ലഭ്യമാണ്. ഹെക്ടർ പ്ലസിന് അൽപ്പം വില കൂടുതലാണ് എന്നത് മഹീന്ദ്രക്ക് ആശ്വാസം പകരുന്നുണ്ട്.
മിഡ്-സൈസ് എസ് യു വികളിൽ പുതുതായി വന്ന ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, ടാറ്റ ഹാരിയർ എന്നിവയും എക്സ് യു വിക്ക് വെല്ലുവിളിയാണ്. ഇവയെല്ലാം ഡീസൽ ഓട്ടോമാറ്റിക് മോഡലുകൾ ലഭ്യമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.