ഡിസ്കൗണ്ട് നൽകുന്നതിലെ നിയന്ത്രണം; മാരുതിക്ക് 200 കോടി പിഴയിട്ട് സി.സി.െഎ
text_fieldsരാജ്യത്തെ മുൻനിര വാഹന നിർമാതാവായ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന് വൻ തുക പിഴയിട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യ(സി.സി.െഎ). ഡീലർമാർക്കിടയിൽ ഡിസ്കൗണ്ട് കൺട്രോൾ പോളിസി നടപ്പാക്കിയതിനാണ് മാരുതിക്ക് പിഴ ശിക്ഷ വിധിച്ചത്. കമ്പനി അനുവദിക്കുന്നതല്ലാത്ത ഡിസ്കൗണ്ടുകളൊന്നും ഉപഭോക്താക്കൾക്ക് നൽകരുതെന്ന നയം നടപ്പാക്കിയതായാണ് കമ്മീഷെൻറ കണ്ടെത്തൽ.
ഡീലർമാർ അധികമായി നൽകുന്ന ഇളവുകൾ ഇതുമൂലം ഉപഭോക്താക്കൾക്ക് ലഭിച്ചില്ലെന്നും കമ്മീഷൻ പറയുന്നു. ഡീലർ അധിക കിഴിവുകൾ നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, കമ്പനിയുടെ മുൻകൂർ അനുമതി നിർബന്ധമായിരുന്നു. ഡിസ്കൗണ്ട് കൺട്രോൾ പോളിസി ലംഘിക്കുന്ന ഡീലർ, സെയിൽസ് എക്സിക്യൂട്ടീവ്, റീജിയനൽ മാനേജർ, ഷോറൂം മാനേജർ, ടീം ലീഡർ എന്നിവർെക്കല്ലാം പിഴ ചുമത്തുമെന്ന നയവും മാരുതി പിന്തുടർന്നിരുന്നെന്നാണ് കമ്മീഷെൻറ കണ്ടെത്തൽ.
മാരുതിയുടെ പ്രതികരണം
കോമ്പറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യയുടെ കണ്ടെത്തലുകളോട് മാരുതി ഒൗദ്യോഗികമായി പ്രതികരിച്ചിട്ടുണ്ട്. 'കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 2021 ഓഗസ്റ്റ് 23 ന് പ്രസിദ്ധീകരിച്ച ഉത്തരവ് ഞങ്ങൾക്ക് ലഭിച്ചിരുന്നു. ഉത്തരവ് പരിശോധിച്ച് നിയമപ്രകാരം ഉചിതമായ നടപടികൾ കൈക്കൊള്ളും. മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് എക്കാലവും പ്രവർത്തിച്ചിട്ടുള്ളത്. ഭാവിയിലും അത് തുടരും'-ഉത്തരവിനെപറ്റി മാരുതി അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.