ജിംനി, ഫ്രോങ്സ് ബുക്കിങ് കുതിക്കുന്നു; വിപണി ആധിപത്യം കുറയാതെ മാരുതി
text_fields2023 ഓട്ടോ എക്‌സ്‌പോയിലാണ് മാരുതി അഞ്ച് ഡോർ ജിംനിയും ഫ്രോങ്‌ക്സ് ക്രോസ്ഓവറും പുറത്തിറക്കിയത്. ഇരു വാഹനങ്ങൾക്കുമായുള്ള ബുക്കിങ് 2023 ജനുവരി 12ന് ആരംഭിച്ചു. നിലവിൽ ജിംനിക്ക് 23,500-ലധികം ബുക്കിങുകൾ ലഭിച്ചതായി മാരുതി സുസുകി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിങ് ആൻഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രോങ്‌സിന് ഇതുവരെ ഏകദേശം 15,500 ബുക്കിങാണ് ലഭിച്ചത്. ഇതോടെ അടുത്ത കാലത്തൊന്നും ഇന്ത്യൻ വിപണിയിൽ മറ്റൊരു വാഹന നിർമാതാവിനും ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല എന്ന സൂചനയാണ് ലഭിക്കുന്നത്.
ഫ്രോങ്‌ക്സ് ക്രോസ്ഓവർ 2023 ഏപ്രിൽ ആദ്യ പകുതിയിലും ജിംനി 2023 മെയ്-ജൂൺ മാസത്തോടെയും വിൽപ്പനയ്‌ക്കെത്തും. ലാഡർ-ഓൺ-ഫ്രെയിം ഷാസിയെ അടിസ്ഥാനമാക്കി എത്തുന്ന അഞ്ച് ഡോർ ജിംനി മഹീന്ദ്ര ഥാറിനും ഫോഴ്‌സ് ഗൂർഖയ്ക്കും എതിരായി മത്സരിക്കും. ഐഡില്‍ സ്റ്റാർട്ട്/സ്റ്റോപ്പ് സംവിധാനമുള്ള 1.5 ലിറ്റർ K15B നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ പവർട്രെയിൻ 105PS ഉം 137Nm ടോർക്കും ഉത്പാദിപ്പിക്കും.5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ആണ് ഗിയർബോക്സ്. മാനുവൽ ട്രാൻസ്ഫർ കെയ്‌സും കുറഞ്ഞ റേഞ്ച് ഗിയർബോക്‌സും സ്റ്റാൻഡേർഡായി സുസുക്കിയുടെ ആൾ ഗ്രിപ്പ് പ്രോ 4WD സിസ്റ്റമാണ് എസ്‌യുവിയിലുള്ളത്.
വാഹനത്തിന് 36 ഡിഗ്രി അപ്രോച്ച് ആംഗിളും 50 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും 24 ഡിഗ്രി ബ്രേക്ക്-ഓവർ ആംഗിളും ഉണ്ട്. എസ്.യു.വിക്ക് 210 എംഎം ഗ്രൗണ്ട് ക്ലിയറൻസുണ്ട് കൂടാതെ 208 ലിറ്റർ ബൂട്ട് സ്പേസും വാഗ്ദാനം ചെയ്യുന്നു. ഇത് രണ്ട് ട്രിം ലെവലുകളിൽ ലഭിക്കും - സെറ്റ, ആല്‍ഫ. സുരക്ഷയ്ക്കു വേണ്ടി, പുതിയ 5-ഡോർ സുസുക്കി ജിംനിക്ക് ആറ് എയർബാഗുകൾ, EBD ഉള്ള ABS, ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ബ്രേക്ക് അസിസ്റ്റ്, റിയർവ്യൂ ക്യാമറ എന്നിവ സ്റ്റാൻഡേർഡായി ലഭിക്കുന്നു.
ഫ്രോങ്‌ക്സ് ക്രോസ്ഓവർ
അടിസ്ഥാനപരമായി ബലേനോ ഹാച്ച്ബാക്കിന്റെ ക്രോസ്ഓവർ പതിപ്പാണ് പുതിയ ഫ്രോങ്‌ക്സ്. 1.0 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ, 1.2 ലിറ്റർ 4 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഹനം വരുന്നത്. ആദ്യത്തേത് 100 ബിഎച്ച്‌പിക്കും 147.6 എൻഎം പീക്ക് ടോർക്കും ഉത്പ്പാദിപ്പിക്കും. 1.2 എൽ എൻഎ എൻജിൻ 90 ബിഎച്ച്‌പിയും 113 എൻഎം ടോർക്കും പുറത്തെടുക്കും. ട്രാൻസ്മിഷൻ ചോയിസുകളിൽ സ്റ്റാൻഡേർഡായി 5-സ്പീഡ് മാനുവൽ ഉൾപ്പെടുന്നു. നാച്ചുറലി ആസ്പിറേറ്റഡ് 5-സ്പീഡ് എഎംടി, ടർബോ പെട്രോൾ എഞ്ചിനൊപ്പം 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും എന്നിവയും ലഭിക്കും.
ആറ് എയർബാഗുകൾ, വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ഇബിഡിയുള്ള എബിഎസ്, 360 ഡിഗ്രി ക്യാമറ, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും സുരക്ഷാ ഫീച്ചറുകളുമുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ആര്‍ക്കമിസ് ട്യൂണ്‍ഡ് സൗണ്ട് സിസ്റ്റം, വയർലെസ് ഫോൺ ചാർജർ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ അല്ലെങ്കിൽ HUD, കണക്റ്റഡ് കാർ ടെക്, കീലെസ് എൻട്രി, ഓട്ടോമാറ്റിക് എസി എന്നിവയുണ്ട്. പിൻ എസി വെന്റുകൾ, പുഷ്-ബട്ടൺ സ്റ്റാർട്ട്, ക്രൂസ് കൺട്രോൾ തുടങ്ങിയവയും ഫ്രോങ്‌ക്സ്ന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.