ഫ്രോങ്ക്സ് സി.എൻ.ജിയുമായി മാരുതി; മൈലേജ് 28.51 km/kg
text_fieldsഫ്രോങ്ക്‌സ് എസ്-സി.എന്‍.ജി പുറത്തിറക്കി മാരുതി സുസുകി. സിഗ്മ, ഡെല്‍റ്റ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി നെക്‌സ ഡീലര്‍ഷിപ്പ് ശൃംഖലയിലൂടെ വാഹനം ലഭിക്കും.സിഗ്മ വേരിയന്റിന് 8.41 ലക്ഷം രൂപയും ഡെല്‍റ്റ വേരിയന്റിന് 9.27 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. പെട്രോള്‍ മാനുവല്‍ വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ 95,000 രൂപ മാത്രമാണ് കൂടുന്നത്. കഴിഞ്ഞ ദിവസം ഹ്യുണ്ടായി എക്‌സ്റ്റര്‍ മൈക്രോ എസ്.യു.വി സിഎന്‍ജി വേരിയന്റുമായി വിപണിയില്‍ എത്തിയിരുന്നു. ഇതിന്പിന്നാലെയാണ് ഫ്രോങ്ക്‌സ് സിഎന്‍ജിയുടെ ലോഞ്ച്.
കിലോഗ്രാമിന് 28.51 കിലോമീറ്ററാണ് ഇന്ധനക്ഷമതയാണ് ഫ്രോങ്ക്‌സ് സി.എന്‍.ജി അവകാശപ്പെടുന്നത്. 2023 ഏപ്രിലിലായിരുന്നു മാരുതി ബലേനോ പ്രീമിയം ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തി കൂപ്പെ എസ്‌യുവിയായ ഫ്രോങ്ക്‌സ് വിപണിയില്‍ എത്തിച്ചത്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനിലായിരുന്നു കാര്‍ എത്തിയത്. 1.2 ലിറ്റര്‍, 4 സിലിണ്ടര്‍, നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് ഫ്രോങ്ക്‌സിന് കരുത്തേകുന്നത്.
ഈ എഞ്ചിന്‍ 6,000 rpm-ല്‍ പരമാവധി 88.50 bhp പവറും 4,400 rpm-ല്‍ 113 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കും. സി.എന്‍.ജി മോഡില്‍ 6,000 rpm-ല്‍ 76 bhp പവറും 4,300 rpm-ല്‍ 98.5 Nm ടോര്‍ക്കുമായിരിക്കും നല്‍കുക. ഫ്രോങ്ക്‌സ് സി.എന്‍.ജി 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനില്‍ മാത്രമാണ് ലഭ്യമാവുക.
7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫേര്‍മേഷന്‍ ഡിസ്‌പ്ലേ, കീലെസ് എന്‍ട്രി, ഇലക്ട്രിക്കലി ഫോള്‍ഡബിള്‍ ORVM, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, 3 പോയിന്റ് സീറ്റ്‌ബെല്‍റ്റുകള്‍, എന്നിങ്ങനെ ഒന്നിലധികം പ്രീമിയം ഫീച്ചറുകളും ഫ്രോങ്ക്‌സ് സി.എന്‍.ജി വാഗ്ദാനം ചെയ്യുന്നുണ്ട്. കാര്‍ സ്വന്തമാക്കാതെ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളും ഫ്രോങ്ക്‌സ് സി.എന്‍.ജിക്കൊപ്പം വാഗ്ദാനം ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.