മാരുതി സുസുകി ഓൺലൈൻ മുഖേന വിറ്റത് രണ്ട് ലക്ഷത്തിലേറെ കാറുകൾ
text_fieldsരാജ്യത്തൊട്ടാകെയുള്ള ആയിരത്തോളം ഡീലർഷിപ്പുകളെ ഉൾക്കൊള്ളിച്ച് ഏറ്റവും വലിയ ഓൺലൈൻ ഡിജിറ്റൽ ചാനൽ മാരുതി സുസുക്കി സ്ഥാപിച്ചത് രണ്ടുവർഷം മുമ്പായിരുന്നു. 2019 ഏപ്രിൽ മുതലുള്ള കണക്കുകൾ പ്രകാരം കമ്പനി ഓൺലൈൻ മുഖേന വിറ്റഴിച്ചത് രണ്ട് ലക്ഷത്തിലേറെ കാറുകളും. മാരുതി സുസുകി തന്നെയാണ് ഇൗ വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ 21 ലക്ഷം ഉപഭോക്തൃ അന്വേഷണങ്ങളാണെന്ന് തങ്ങൾക്ക് ലഭിച്ചതെന്നും മാരുതി സുസുകി ഇന്ത്യ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ (മാര്‍ക്കറ്റിങ് ആൻഡ് സെയ്ല്‍സ്) ശശാങ്ക് ശ്രീവാസ്തവ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ മാരുതി സുസുകിയുടെ ആകെ വില്‍പ്പനയുടെ 20 ശതമാനവും ഓണ്‍ലൈന്‍ അന്വേഷണങ്ങളില്‍ നിന്ന് ഉണ്ടാവുന്നതാണെന്നും അദ്ദേഹം പറയുന്നു. കോവിഡ് വ്യാപകമായതിന് പിന്നാലെ കഴിഞ്ഞ അഞ്ച് മാസങ്ങളിൽ ഇക്കാര്യത്തിൽ 33 ശതമാനം വര്‍ധനയുമുണ്ടായി.
ഗൂഗ്ള്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ഇന്ത്യ 2020 പുറത്തുവിട്ട റിപ്പോര്‍ട്ടുകൾ പ്രകാരം രാജ്യത്തെ 95 ശതമാനം കാര്‍ വില്‍പ്പനയിലും ഡിജിറ്റല്‍ സ്വാധീനമുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആവശ്യക്കാർ കാറുകളെ കുറിച്ച് ഓണ്‍ലൈനില്‍ പഠിച്ചതിന് ശേഷമാണ് അടുത്തുള്ള ഡീലറെ സമീപിച്ച് കാറുകൾ വാങ്ങുന്നത്. ഇത്തരത്തില്‍ അന്വേഷണം തുടങ്ങി ശരാശരി പത്ത് ദിവസത്തിനകം തന്നെ പലരും കാര്‍ വാങ്ങുന്നുമുണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.