സ്വിഫ്റ്റിന് വിലകൂട്ടി മാരുതി; മറ്റ് മോഡലുകൾക്കും ഉടൻ വർധന
text_fieldsസ്വിഫ്റ്റിനും വിവിധ സി.എൻ.ജി മോഡലുകൾക്കും വിലവർധിപ്പിച്ച് മാരുതി സുസുകി. ഇൗ വർഷം മൂന്നാമത്തെ വിലവർധനയാണ് കമ്പനി നടപ്പാക്കുന്നത്. 2021 രണ്ടാം പാദം മുതൽ വാഹനങ്ങളുടെ വില വർധിപ്പിക്കുമെന്ന് മാരുതി നേരത്തേ പ്രഖ്യാപിച്ചിരുന്നു. സ്വിഫ്റ്റിേൻറയും എല്ലാ സിഎൻജി മോഡലുകളുടെയും വില 15,000 രൂപ വരെയാണ് ഉയർത്തിയത്. നിർമാണ ചെലവ് വർധിച്ചതാണ് വിലവർധനയ്‌ക്കുള്ള കാരണം. മറ്റ് മോഡലുകൾക്കും എസ്‌യുവികൾക്കുമായുള്ള വിലവർധനവ് ഉടൻ പ്രഖ്യാപിക്കും.
സ്വിഫ്റ്റിനാണ് ഏറ്റവും വലിയ വർധന ഉണ്ടായിരിക്കുന്നത്, 15000 രൂപ. സിഎൻജി മോഡലുകളായ ആൾട്ടോ 800, എസ്-പ്രസ്സോ, വാഗൺ ആർ, സെലെറിയോ, ഇക്കോ, സൂപ്പർ കാരി, എർട്ടിഗ, ഡിസയർ ടൂർ എസ് എന്നിവയുടെ വില 10,000 രൂപ വർധിപ്പിച്ചു. പുതിയ വിലകൾ ജൂലൈ 12 മുതൽ പ്രാബല്യത്തിൽ വരും.
'കഴിഞ്ഞ ഒരു വർഷത്തിൽ നിർമാണ ചെലവുകളുടെ വർധനവ് കാരണം കമ്പനി പ്രതിസന്ധിയിലാണ്. അതിനാൽ വിലവർധനവിലൂടെ ഉണ്ടായ അധിക ചെലവിെൻറ ഒരുഭാഗം ഉപയോക്താക്കളുമായി പങ്കുവയ്ക്കേണ്ടത് അനിവാര്യമായിരിക്കുന്നു'-2021 ജൂൺ 21 ലെ റെഗുലേറ്ററി ഫയലിങിനിടെ മാരുതി സുസുക്കി ഇന്ത്യ ഇങ്ങനെ പറഞ്ഞിരുന്നു. 2021 ജനുവരിയിൽ വില 1-6 ശതമാനം വർധിപ്പിച്ചിരുന്നു. 5,000 മുതൽ 34,000 രൂപ വരെയാണ് അന്ന് വില കൂട്ടിയത്. ഏപ്രിലിൽ സമാനമായ മറ്റൊരു വിലവർധനവുമുണ്ടായി.
പുതിയ ലോഞ്ചുകൾ
കമ്പനിയുടെ അടുത്ത വലിയ പുറത്തിറക്കലായിരിക്കും പുതിയ തലമുറ സെലെറിയോ. വരും മാസങ്ങളിൽ വാഹനം നിരത്തിലെത്തും. തുടർന്ന് കമ്പനി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫൈവ് ഡോർ ജിംനിയെ ഇന്ത്യയിൽ അവതരിപ്പിക്കും. പുതിയ എസ്‌യുവിയും പ്രീമിയം ഹാച്ച്ബാക്കുമെല്ലാം മാരുതിയുടെ ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.