അരീന വാഹനങ്ങൾക്ക് 36,000 രൂപ വരെ കിഴിവ്; വമ്പൻ ഓഫറുകളുമായി മാരുതി
text_fieldsമാരുതി സുസുകി തങ്ങളുടെ അരീന വാഹനങ്ങൾക്ക് 36,000 രൂപ വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. ആള്‍ട്ടോ, എസ്-പ്രെസോ, സെലേറിയോ, സ്വിഫ്റ്റ്, ഡിസയര്‍, വാഗണര്‍, വിറ്റാര ബ്രെസ തുടങ്ങിയ മോഡലുകള്‍ക്ക് ക്യാഷ് ഡിസ്കൗണ്ടുകളും കോർപ്പറേറ്റ് ആനുകൂല്യങ്ങളും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കും. സി.എൻ.ജി വാഹനങ്ങളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആൾട്ടോ
ആൾട്ടോ മാരുതിയുടെ പ്രധാന മോഡലുകളില്‍ ഒന്നാണ്. 796 സിസി എഞ്ചിനും 5-സ്പീഡ് മാനുവൽ ഗിയർബോക്സും വാഗ്ദാനം ചെയ്യുന്ന ആൾട്ടോ പെട്രോൾ, സിഎൻജി രൂപങ്ങളിൽ വരുന്നു. ആൾട്ടോയുടെ പ്രധാന ആകർഷണം അതിന്റെ കുറഞ്ഞ ചെലവും താങ്ങാവുന്ന വിലയുമാണ്. ആൾട്ടോയിൽ 36,000 രൂപ വരെ ആനുകൂല്യങ്ങൾ ഈ മാസം ലഭിക്കും.
എസ്-പ്രസ്സോ
ഉയർന്ന റൈഡിങ് മികച്ച സ്‌റ്റൈലിങ് മാന്യമായി ക്യാബിൻ എന്നിവയാണ് എസ്-പ്രസ്സോ ഹാച്ച്‌ബാക്കിന്റെ കരുത്ത്. 68hp, 1.0-ലിറ്റർ എഞ്ചിനും കഴിവുതെളിയിച്ചതാണ്. മാനുവൽ, എഎംടി ഗിയർബോക്സുകളിൽ വാഹനം ലഭ്യമാണ്. ക്യാഷ് ഡിസ്‌കൗണ്ട്, കോർപ്പറേറ്റ് ഓഫറുകൾ, എക്‌സ്‌ചേഞ്ച് ബോണസ് എന്നിവ ഉൾപ്പെടെ 36,000 രൂപ വരെ ആനുകൂല്യങ്ങളാണ് എസ്-പ്രസ്സോക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
വാഗണർ
ജനപ്രിയ ടാൾബോയ് ഹാച്ച്ബാക്കാണ് വാഗണർ. വാഗണറിന്റെ 1.2 ലിറ്റർ വേരിയന്റുകൾ 31,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്. അതേസമയം 1.0 ലിറ്റർ വേരിയന്റുകൾ 26,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും. 1.0-ലിറ്റർ K10, 1.2-ലിറ്റർ K12 എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളിൽ വാഹനം ലഭ്യമാണ്. രണ്ടിലും മാനുവൽ, എഎംടി ഗിയർബോക്‌സുകളുമുണ്ട്.
സ്വിഫ്റ്റ്
സ്വിഫ്റ്റിന്റെ അടിസ്ഥാന LXi ട്രിമ്മിന് 17,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. മറ്റ് വേരിയന്റുകളുടെ ആനുകൂല്യങ്ങൾ 27,000 രൂപ വരെ നീളും. നിലവിൽ അതിന്റെ മൂന്നാം തലമുറയിൽ എത്തിനിൽക്കുകയാണ് സ്വിഫ്റ്റ്. 90 എച്ച്പി, 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തുപക രുന്നത്. 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുകളും വാഹനം വാഗ്ദാനം ചെയ്യുന്നു.
ഡിസയർ
മാരുതിയുടെ ശക്തമായ വിൽപ്പന മോഡലുകളിലൊന്നായി ഡിസയർ ഇപ്പോഴും തുടരുകയാണ്. സ്വിഫ്റ്റിനെപ്പോലെ, സുഖകരവും വിശാലവുമായ ക്യാബിൻ, സുഗമവും കാര്യക്ഷമവുമായ പെട്രോൾ എഞ്ചിൻ, മികച്ച റൈഡും ഹാൻഡ്‌ലിംഗ് ബാലൻസും ഡിസയറിനുമുണ്ട്. ഈ മാസം പരമാവധി 27,000 രൂപ വരെ ഡിസ്കൗണ്ടിൽ ഡിസയർ സ്വന്തമാക്കാം. 90 എച്ച്പി, 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ വാഹനം 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സുകൾ എന്നിവയിൽ ലഭ്യമാണ്.
ഇക്കോ
73 എച്ച്‌പി, 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, 5 സ്പീഡ് മാനുവൽ ഗിയർബോക്‌സ് എന്നിവയിൽ മാരുതി സുസുക്കി ഇക്കോ ലഭ്യമാണ്. ഇക്കോയുടെ 5-ഉം 7-ഉം സീറ്റർ പതിപ്പുകളും കാർഗോ വാൻ വേരിയന്റും പരമാവധി 24,000 രൂപ വരെ ആനുകൂല്യങ്ങളിൽ ലഭ്യമാണ്. ഒരു CNG വേരിയന്റും ഉണ്ടെങ്കിലും, അതിൽ ഓഫറുകളൊന്നും ഇല്ല.
വിറ്റാര ബ്രെസ
വരും മാസങ്ങളിൽ പുതിയ ബ്രെസ്സ അവതരിപ്പിക്കാൻ മാരുതി തയ്യാറെടുക്കുകയാണ്. 22,000 രൂപ വരെ ആനുകൂല്യങ്ങളോടെ നിലവിലെ മോഡൽ ലഭ്യമാണ്. മാനുവൽ, എഎംടി ഗിയർബോക്സുകളോടുകൂടിയ 105 എച്ച്പി, 1.5 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ബ്രെസ്സ ലഭ്യമാകുന്നത്.
സെലേറിയോ
പുതുതായി പുറത്തിറക്കിയ സെലേറിയോയും ഫെബ്രുവരിയിൽ 16,000 രൂപ വരെ ആനുകൂല്യങ്ങളോടെ കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. 67 എച്ച്‌പി, 1.0 ലിറ്റർ പെട്രോൾ എഞ്ചിനിലും മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിലും വാഹനം ലഭ്യമാണ്. വിശാലവും മികച്ച രീതിയിലും സജ്ജീകരിച്ചതുമായ ക്യാബിൻ ഉപയോഗിച്ച് ഹാച്ച്‌ബാക്ക് ഓടിക്കാൻ എളുപ്പമുള്ളതാണ് പുതിയ സെലേറിയോ. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാർ എന്ന വിശേഷണവും ഇതിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.