Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightമാരുതിയിൽ...

മാരുതിയിൽ ഒരാഴ്​ച്ചക​ൂടി നിർമാണ നിയന്ത്രണം; ഒാക്​സിജൻ ക്ഷാമവും കാരണം

text_fields
bookmark_border
Maruti Suzuki will temporarily suspend production
cancel

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഉത്​പാദനം ഒരാഴ്​ചത്തേക്ക്കൂടി നിർത്തിവയ്ക്കാൻ തീരുമാനിച്ചു. കോവിഡ് രണ്ടാം തരംഗത്തി​െൻറ ഭാഗമായി ഇൗ മാസം ആദ്യം പ്രഖ്യാപിച്ച അടച്ചുപൂട്ടൽ തിങ്കളാഴ്ച (മെയ് 9) അവസാനിക്കാനിരിക്കെയാണ്​ പുതിയ തീരുമാനം. ഇന്ത്യയിൽ വൈറസ് ഏറ്റവും മോശമായ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. മാരുതിയുടെ ഏറ്റവും പ്രധാന നിർമാണ പ്ലാൻറുകളിലൊന്ന്​ ഹരിയാനയിലെ മനേസറിലാണ് സ്​ഥിതി ചെയ്യുന്നത്​​.


ജീവനക്കാരുടെ ആരോഗ്യം പരിഗണിച്ചും മെഡിക്കൽ മേഖലയ്ക്ക്​ ഓക്​സിജൻ ലഭ്യമാക്കുന്നതിനായി മേയിൽ ആദ്യ ഒമ്പത് ദിവസത്തേക്ക് ഹരിയാനയിലെ കമ്പനിയുടെ പ്ലാൻറുകൾ അടച്ചിടുമെന്ന്​ മാരുതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാഹന നിർമാണ ഫാക്​ടറികളിൽ ചെറിയ അളവിൽ ഒാക്​സിജൻ ഉപയോഗിക്കുന്നുണ്ട്​. ഇതുകൂടി ആരോഗ്യരംഗത്തേക്ക്​ ലഭ്യമാക്കുക എന്ന ലക്ഷ്യവും പ്ലാൻറുകൾ അടച്ചിടുന്നതിന്​ പിന്നിലുണ്ട്​. നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ കാരണം കാറുകളുടെ ആവശ്യം കുറയുമെന്നും മാരുതി കരുതുന്നുണ്ട്​.


2021 മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ മാരുതി സുസുക്കി ഉത്പാദനം ഏഴ്​ ശതമാനം കുറഞ്ഞിരുന്നു. പുതിയ സാഹചര്യങ്ങളിൽ കമ്പനിയുടെ ഉത്​പാദനം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടിവരുമെന്ന് മാരുതി സുസുക്കി ഇന്ത്യ ചെയർമാൻ ആർ.സി. ഭാർഗവ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti Suzukisuspend production#Covid19
Next Story