വൈദ്യുത ബെൻസ് ഇ.ക്യു.സി വിൽപ്പനക്ക്; ആദ്യം 50 ഉപഭോക്താക്കൾക്ക് മാത്രം
text_fieldsമെഴ്‌സിഡസ് ബെൻസിെൻറ വൈദ്യുത എസ്.യു.വിയായ ഇ.ക്യു.സി വിപണിയിൽ. തിരഞ്ഞെടുത്ത 50 ഉപഭോക്താക്കൾക്കാണ് വാഹനം ആദ്യം വിൽക്കുക. ഇവർക്ക് 99.30 ലക്ഷം രൂപക്ക് വാഹനം നൽകും. പിന്നീട് വില ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇലക്ട്രിക് എസ്‌യുവിയാണ് ബെൻസ് ഇക്യുസി. കമ്പനിയുടെ വൈദ്യുത വാഹന വിഭാഗമായ ഇക്യുവിന് കീഴിലാണ് ഇവ വിൽക്കുന്നത്.
2020 ജനുവരിയിൽ വാഹനം രാജ്യത്ത് അരങ്ങേറിയിരുന്നു. ആദ്യ ഘട്ടത്തിൽ മുംബൈ, പൂനെ, ദില്ലി, ഹൈദരാബാദ്, ചെന്നൈ,ബംഗളൂരു എന്നീ നഗരങ്ങളിലാവും ഇക്യുസി വിൽക്കുക. എന്നാൽ മറ്റ് നഗരങ്ങളിലെ ഉപഭോക്താക്കൾക്കും വാഹനം ഓൺലൈനിൽ ബുക്ക് ചെയ്യാനും വാങ്ങാനും കഴിയും. ഇന്ത്യയിലെ 48 നഗരങ്ങളിൽ നൂറിലധികം ചാർജിങ് പോയിൻറുകൾ ബെൻസ് സ്ഥാപിച്ചിട്ടുണ്ട്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിനുള്ളത്.
80 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി യൂണിറ്റാണ് മോട്ടോറുകൾക്ക് കരുത്ത് നൽകുന്നത്. ഇലക്ട്രിക് മോട്ടോറുകൾ 402 ബിഎച്ച്പി കരുത്തും 765 എൻഎം ടോർകും ഉത്പാദിപ്പിക്കും. ഒറ്റ ചാർജിൽ 450-471 കിലോമീറ്റർ വാഹനം പിന്നിടും. 5.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇ.ക്യൂ.സിക്കാവും. കമ്പനിയുടെ മിഡ്-സൈസ് എസ്‌യുവി ജിഎൽസിയുടെ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ വാഹനവും നിർമിച്ചിരിക്കുന്നത്. ബെൻസിെൻറ മറ്റ് ആഢംബര സൗകര്യങ്ങളെല്ലാം ലഭ്യമാകുന്ന വാഹനമാണ് ഇ.ക്യു.സി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.