രാജ്യത്ത് ബെൻസ് വിൽപ്പനയിൽ വൻ ഇടിവ്; പുതിയ കണക്കുകൾ പുറത്ത്
text_fieldsആഢംബര കാർ വിഭാഗത്തിൽപ്പെടുന്ന മെഴ്സിഡസ് ബെൻസ് വിൽപ്പനയിൽ രാജ്യത്ത് വൻ ഇടിവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 42.75 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2020ൽ 7,893 കാറുകൾ വിറ്റതായി ബെൻസ് അറിയിച്ചു. വിൽപ്പനയുടെ 14 ശതമാനം ഓൺലൈൻ ബുക്കിങിലൂടെയായിരുന്നെന്നും കമ്പനി പറയുന്നു. 2019 ൽ വിറ്റ 13,786 യൂനിറ്റുകളെ അപേക്ഷിച്ച് വൻ തകർച്ചയാണ് ബെൻസിന് വിൽപ്പനയിൽ ഉണ്ടായത്.
കോവിഡ് മൂലം ഈ വർഷം അഭൂതപൂർവമായ തകർച്ചയാണ് വിപണിയിൽ നേരിട്ടതെന്ന് ബെൻസ് അധികൃതർ സമതിച്ചു. 2019ലെ ആദ്യ ക്വാർട്ടറിൽ 563 യൂണിറ്റ് മാത്രമാണ് വിറ്റഴിക്കാനായത്. പ്രാരംഭ തിരിച്ചടിക്ക് ശേഷം വിൽപനയിൽ ചെറിയചില നേട്ടങ്ങൾ കൈവരിക്കാനും ബെൻസിന് കഴിഞ്ഞു. മൂന്നാം ക്വാർട്ടറിൽ 2058 യൂനിറ്റും നാലിൽ 2886 യൂനിറ്റുമാണ് വിറ്റത്. '2020 വർഷം വാഹന വ്യവസായത്തിന് തിരിച്ചടികളുടേതായിരുന്നു. കമ്പനിക്കും ഡീലർമാർക്കും ഇതിന്‍റെ ഫലം അനുഭവിക്കേണ്ടിവന്നു. എന്നാൽ വർഷാവസാനം വിൽപ്പന വീണ്ടെടുക്കാനായതിൽ ഞങ്ങൾ സന്തുഷ്ടരാണ്.
വിപണിയിൽ വലിയ തിരിച്ചടിയുണ്ടായിട്ടും മെഴ്സിഡസ് ബെൻസ് അതിന്‍റെ വാഹനനിരയിലേക്ക് 10 പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യത്തെ ആഢംബര ഇവി, ഇക്യുസി അവതരിപ്പിക്കുകയും ആദ്യത്തെ മെയ്ഡ് ഇൻ ഇന്ത്യ എഎംജി, ജിഎൽസി 43 കൂപ്പെ അവതരിപ്പിക്കുകയും ചെയ്തു' -ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.