ബെൻസ് എ.എം.ജികൾ പ്രാദേശികമായി നിർമിക്കും; വില കുറയുമെന്നും സൂചന
text_fieldsഎഎംജി മോഡലുകളുടെ പ്രാദേശിക നിർമാണം ഉടൻ ആരംഭിക്കുമെന്ന് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ അറിയിച്ചു. ബെൻസിെൻറ പെർഫോമൻസ് സബ് ബ്രാൻഡാണ് എഎംജി. നിലവിൽ പെർഫോമൻസ് ലിമോസിനുകൾ, എസ്‌യുവികൾ, എസ്‌യുവി കൂപ്പേകൾ, സ്‌പോർട്‌സ് കാറുകൾ എന്നിവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇവയെല്ലാം പൂർണ്ണമായും വിദേശത്ത് നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ് പതിവ്. ആദ്യഘട്ടമെന്ന നിലയിൽ ജിഎൽസി 43 4 മാറ്റിക് എഎംജി കൂപ്പെ മോഡലായിരിക്കും അവതരിപ്പിക്കുക. സാധനങ്ങൾ ഇറക്കുമതി ചെയ്ത് പ്രാദേശികമായി കൂട്ടിയോജിപ്പിക്കുകയായിരിക്കും ആദ്യഘട്ടത്തിൽ ചെയ്യുക. അടുത്ത മാസം വാഹനം ഇന്ത്യൻ വിപണിയിലെത്തും.
'ഇന്ത്യയിൽ പ്രാദേശികമായി എഎംജി ഉത്പാദിപ്പിക്കാനുള്ള തീരുമാനം ഇന്ത്യൻ വിപണിയിലെ മെഴ്‌സിഡസ് ബെൻസിെൻറ ദീർഘകാല പദ്ധതിയാണ്. സാധ്യതയുള്ള ഉപഭോക്താക്കളിലേക്ക് എഎംജി മോഡലുകൾ കൂടുതലായി എത്തണമെന്നാണ് ഞങ്ങളുശട ആഗ്രഹം. പുതിയ തീരുമാനം ബെൻസിെൻറ ഇന്ത്യ ഒാപറേഷൻസിെൻറ ചരിത്രത്തിലെ നാഴികക്കല്ലാണ്'-പുതിയ പ്രഖ്യാപനത്തെക്കുറിച്ച് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടിൻ ഷ്വെങ്ക് പറഞ്ഞു.കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ എഎംജി ജിഎൽസി 43 കൂപ്പേ ഇന്ത്യയിലുണ്ടായിരുന്നു. പഴയ മോഡലിന് 362 ബിഎച്ച്പി 3 ലിറ്റർ വി 6 എഞ്ചിനായിരുന്നു നൽകിയിരുന്നത്. 520 എൻഎം ടോർക് ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണിത്.
2019 ൽ വാഹനത്തിെൻറ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചപ്പോൾ ഇന്ത്യയിൽ എത്തിച്ചിരുന്നില്ല. എസ്‌യുവിയുടെ പ്രാദേശിക ഉത്പാദനം കമ്പനി ആസൂത്രണം ചെയ്യുന്നതിനാലാണ് കാലതാമസമുണ്ടായതെന്നാണ് സൂചന. പഴയ ബിഎസ് 4 മോഡലിന് ഇന്ത്യയിൽ ഏകദേശം 75 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുണ്ടായിരുന്നു. നിലവിലെ ജിഎസ്ടി നിരക്കുകൾ കണക്കിലെടുക്കുമ്പോൾ, എസ്‌യുവിയുടെ അപ്‌ഡേറ്റുചെയ്‌ത ബിഎസ് 6 പതിപ്പിന് ഒരു കോടി രൂപക്കടുത്ത് വിലവരും. എന്നാൽ സാധനങ്ങൾ ഇറക്കുമതി ചെയ്ത് കൂട്ടിയോജിപ്പിച്ചാൽ വാഹനം 80 ലക്ഷം രൂപക്ക് നൽകാനാവുമെന്നാണ് സൂചന.
2019 ൽ എഎംജി ബ്രാൻഡിന് ഇന്ത്യയിൽ 54 ശതമാനം വളർച്ചയുണ്ടായി. പെർഫോമൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നിലനിർത്താൻ 'മെയ്ഡ് ഇൻ ഇന്ത്യ എഎംജി' സഹായിക്കുമെന്നാണ് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ കണക്കാക്കുന്നത്. ഇന്ത്യയിലെ നിലവിലെ എഎംജി പോർട്ട്‌ഫോളിയോയിൽ 43, 53, 63, ജിടി സീരീസ് വാഹനങ്ങൾ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.