പുതിയ ഹൈപ്പർ സ്ക്രീൻ അവതരിപ്പിച്ച് ബെൻസ്; 56 ഇഞ്ച് വലുപ്പം, ഒഎൽഇഡി, എ.െഎ സാങ്കേതികതകൾ
text_fieldsഏതെങ്കിലും ഒരു വാഹനത്തിൽ കാണുന്ന ഏറ്റവുംവലിയ സ്ക്രീൻ അവതരിപ്പിച്ച് മെഴ്‌സിഡസ് ബെൻസ്. എംബിയുഎക്സ് ഹൈപ്പർസ്ക്രീൻ എന്ന് വിളിക്കുന്ന 56 ഇഞ്ച് ഇൻഫോടൈൻെമന്റ് സിസ്റ്റമാണ് പുറത്തിറക്കിയത്. വാഹനത്തിന്‍റെ ഡാഷ്ബോർഡ് മുഴുവനും ഉൾക്കൊള്ളുന്നവിധത്തിലുള്ള സ്ക്രീനാണിത്. ബെൻസിന്‍റെ സമ്പൂർണ വൈദ്യുത ആഢംബര സലൂണായ ഇക്യുഎസിലാകും സ്ക്രീൻ ആദ്യമായി ലഭ്യമാക്കുക. ആദ്യം ഓപ്ഷണലായി ലഭ്യമാകുന്ന ഹൈപ്പർസ്ക്രീൻ ഉപഭോക്തൃ ഇലക്ട്രോണിക്സ് ഷോയുടെ 2021 ഡിജിറ്റൽ പതിപ്പിൽ പ്രദർശിപ്പിച്ചു. 2021ൽ മാത്രമേ ഇക്യുഎസ് സെഡാൻ അരങ്ങേറുകയുള്ളൂ.
പ്രത്യേകതകൾ
ഇൻഫോടെയ്ൻമെന്‍റ്, കംഫർട്ട്, വെഹിക്കിൾ ഫംഗ്ഷനുകൾ എന്നിവയുടെ പ്രവർത്തനവും പ്രദർശനവും പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്ന ഹൈപ്പർസ്ക്രീൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസി (എഐ)ലാണ് പ്രവർത്തിക്കുന്നത്. വാഹനത്തിന്‍റെയും യാത്രക്കാരുടേയും മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളാൻ പ്രാപ്തമാണ് ഡിസ്പ്ലേ യൂനിറ്റ്. ഇത് ഡ്രൈവറുടെയും യാത്രക്കാരുടെയും ഡിജിറ്റൽ അനുഭവം വർധിപ്പിക്കുമെന്നും ബെൻസ് പറയുന്നു. നിരവധി ഡിസ്പ്ലേകൾ എംബിയുഎക്സ് ഹൈപ്പർസ്ക്രീനുമായി പരിധികളില്ലാതെ സംയോജിക്കുന്നു. ഇത് 141 സെന്‍റീമീറ്റർ വീതിയുള്ള ഒരൊറ്റ വളഞ്ഞ സ്ക്രീൻ സ്ട്രിപ്പായി മാറും. 8 കോർ സിപിയു, 24 ജിബി റാം, സെക്കൻഡിൽ 46.4 ജിബി റാം മെമ്മറി ബാൻഡ്‌വിഡ്ത്ത് തുടങ്ങിയ സാങ്കേതിക സവിശേഷതകളും എംബിയുഎക്സിനുണ്ട്.
മൾട്ടി ഫങ്ഷണൽ ക്യാമറയുടെയും ലൈറ്റ് സെൻസറിന്‍റെയും സാന്നിധ്യം ഉപയോഗിച്ച് സ്‌ക്രീൻ തെളിച്ചം പരിസരവുമായി പൊരുത്തപ്പെടുത്താൻ കഴിയും. മുൻ പാസഞ്ചറിനായി 7 വരെ പ്രൊഫൈലുകൾ ഉപയോഗിച്ച് സ്ക്രീൻ വ്യക്തിഗതമാക്കാനും സാധിക്കും. ത്രിമാന രൂപത്തിലുള്ള വളഞ്ഞ പ്രതലവും ഉൾക്കൊള്ളുന്നതാണ് പുതിയ സ്ക്രീൻ. ഏറ്റവും പ്രധാനപ്പെട്ട ആപ്ലിക്കേഷനുകൾ ആക്സസ് ചെയ്യുന്നതിന് ഉപയോക്താവിന് പ്രധാന മെനുവിൽ പോയാൽ മതി. മെഴ്‌സിഡസ് ബെൻസ് ഇതിനെ 'സീറോ ലേയർ' എന്നാണ് വിളിക്കുന്നത്.
ഉപയോഗ സമയത്ത് ടച്ച് ഫീഡ്‌ബാക്കിനായി സ്‌ക്രീനിന് കീഴിൽ ആകെ 12 ആക്റ്റിവേറ്ററുകൾ ഉണ്ട്. ഉപയോക്താവ് വിരൽ കൊണ്ട് ചില പോയിന്‍റുകൾ സ്പർശിക്കുമ്പോൾ, സ്ക്രീൻ ഗ്ലാസിൽ വൈബ്രേഷൻ പ്രവർത്തനക്ഷമമാകും. സ്ക്രീൻ ഗ്ലാസിന്‍റെ രണ്ട് കോട്ടിംഗുകൾ പ്രതിഫലനങ്ങൾ കുറയ്ക്കുകയും വൃത്തിയാക്കൽ എളുപ്പമാക്കുകയും ചെയ്യുന്നു. വളഞ്ഞ ഗ്ലാസിൽ തന്നെ സ്ക്രാച്ച് റെസിസ്റ്റന്റ് അലുമിനിയം സിലിക്കേറ്റ് അടങ്ങിയിട്ടുണ്ട്. ഇക്യുഎസ് മോഡലിന്‍റെ ഡിജിറ്റൽ കോർ ആയി എംബിയുഎക്സ് ഹൈപ്പർസ്ക്രീൻ പ്രവർത്തിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.