പിരിച്ചുവിടലും പീഡനവുമില്ല; കോവിഡ് കാലത്ത് തൊഴിലാളികൾക്ക് കൈ നിറയെ പണംനൽകി മെഴ്‌സിഡസ് ബെൻസ്
text_fieldsകൊറോണ ദുരിതംവിതച്ച കാലത്ത് ജോലി നഷ്ടങ്ങളുടേയും പിരിച്ചുവിടലിേൻറയും കഥകൾക്കിടയിൽ വേറിട്ട വിശേഷവുമായി മെഴ്‌സിഡസ് ബെൻസ്. ഡെയിംലർ ബെൻസ് തങ്ങളുടെ ഒാരോ ജീവനക്കാരനും 1200 ഡോളർ വീതം കൊറോണ ബോണസ് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കമ്പനിയുടെ ജർമൻ തൊഴിലാളികൾക്കാവും ബോണസ് നൽകുക. ദുരിത കാലത്ത് ജീവനക്കാർ നടത്തുന്ന പോരാട്ടങ്ങളെ സഹായിക്കുന്നതിനാണ് സഹായം.
ജോലിയിൽ തുടരാനുള്ള ജീവനക്കാരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനും വെല്ലുവിളി നിറഞ്ഞ കാലത്ത് തൊഴിലാളികളുടെ മാനസികാവസ്ഥ ഉയർത്താനുമാണ് അവധിക്കാല സീസണിന് മുന്നോടിയായി ബോണസ് നൽകുന്നതെന്ന് ബെൻസ് അധികൃതർ പറയുന്നു. ജർമൻ പ്ലാൻറുകളിലെയും ഓഫീസുകളിലെയും 160,000 ജീവനക്കാർക്ക് തുക ലഭിക്കാൻ അർഹതയുണ്ടെന്നും പത്രക്കുറിപ്പിൽ ഡെയിംലർ അറിയിച്ചു. 'ഈ അസാധാരണമായ സമയത്ത് ഞങ്ങളുടെ തൊഴിൽ സേനക്ക് പിന്തുണ നൽകുക അനിവാര്യമാണെന്ന് ഞങ്ങൾ കരുതുന്നു'-ഡെയിംലർ പേഴ്‌സണൽ മേധാവി വിൽഫ്രഡ് പോർത് പറഞ്ഞു.
ഡെയിംലർ, മെഴ്‌സിഡസ് ബെൻസ്, ഡെയിംലർ ട്രക്ക്, ഡെയിംലർ മൊബിലിറ്റി ഡിവിഷനുകളിലുള്ള ജീവനക്കാർക്ക് പണം ലഭിക്കും. ഇതിനായി 200 മില്യൺ ഡോളർ ചെലവഴിക്കുമെന്നും ഡിസംബറിലെ ശമ്പളത്തിെൻറ ഭാഗമായി പണം നൽകുമെന്നാണ് സൂചന. 2020 ലോകമെമ്പാടുമുള്ള കച്ചവടക്കാരെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു.ഓട്ടോമോട്ടീവ് വ്യവസായത്തിൽ ഏറെ ആഘാതമേൽപ്പിക്കാനും 2020ലെ ദുരന്തങ്ങൾക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.