തിരക്കുകാരണം നിർത്തിവച്ച ആസ്റ്റർ ബുക്കിങ് പുനരാരംഭിച്ചു; രാജ്യത്തെ ആദ്യ എ.െഎ കാർ സ്വന്തമാക്കാനവസരം
text_fieldsകഴിഞ്ഞ ദിവസമാണ് എം.ജിയുടെ എസ്.യു.വിയായ ആസ്റ്ററിെൻറ ബുക്കിങ് കമ്പനി സ്വീകരിച്ചുതുടങ്ങിയത്. 20 മിനിറ്റുകൊണ്ട് 5000 ബുക്കിങ് നേടിയതിനെ തുടർന്ന് തൽക്കാലത്തേക്ക് നിർത്തിവയ്ക്കുകയും ചെയ്തു. 2021ൽ 5000 വാഹനങ്ങൾ മാത്രം നിരത്തിലെത്തിക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. എന്നാൽ, 2022ലേക്കുള്ള ബുക്കിങുകൾ വീണ്ടും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട് എം.ജി.
25,000 രൂപ നൽകിയായിരുന്നു ആസ്റ്റർ ബുക്ക് ചെയ്യേണ്ടത്. എം.ജിയുടെ ഒൗദ്യോഗിക സൈറ്റ് വഴിയോ ഡീലർഷിപ്പുകൾവഴിയോ വാഹനം ബുക്ക് ചെയ്യാനാകും..ആസ്റ്ററിെൻറ ആദ്യ ബാച്ചിെൻറ ഡെലിവറി 2021 നവംബർ മുതൽ ആരംഭിക്കും. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച പ്രതികരണത്തിൽ തങ്ങൾ ആവേശഭരിതരാണെന്ന് എംജി മോട്ടോർ ഇന്ത്യ പ്രസിഡന്റും എംഡിയുമായ രാജീവ് ഛാബ പറഞ്ഞു. ആഗോള ചിപ്പ് പ്രതിസന്ധി കണക്കിലെടുക്കുമ്പോൾ, ഈ വർഷം പരിമിതമായ എണ്ണം കാറുകൾ മാത്രമേ വിതരണം ചെയ്യാൻ കഴിയൂ. അടുത്ത വർഷം മുതൽ കാര്യങ്ങൾ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എംജി മോട്ടോർ ഈ മാസം ആദ്യം 9.78 ലക്ഷം രൂപയ്ക്കാണ് ആസ്റ്റർ എസ്‌യുവി പുറത്തിറക്കിയത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ മിഡ്-സൈസ് എസ്‌യുവികളുടെ എതിരാളിയാണ് ആസ്റ്റർ. സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നിങ്ങനെ നാല് വേരിയന്റുകളാണ് വാഹനത്തിനുള്ളത്. എംജി മോട്ടോറിന്റെ ഓട്ടോണമസ് ലെവൽ 2 സിസ്റ്റമായ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റന്റ് സിസ്റ്റം (ADAS) ആസ്റ്ററിന് ലഭിക്കും.
1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ, VTI- ടെക് CVT ട്രാൻസ്മിഷൻ, 1.3 ലിറ്റർ, മൂന്ന് സിലിണ്ടർ, ടർബോ-പെട്രോൾ എഞ്ചിൻ എന്നിവയാണ് ആസ്റ്റിെൻറ പവർട്രെയിൻ. ആറ് സ്പീഡ് ഓട്ടോമാറ്റിക് ടോർക് കൺവെർട്ടർ ഗിയർബോക്സുമുണ്ട്. ടോപ്പ്-സ്പെക് ട്രിമിന്റെ വില 15.78 ലക്ഷം (എക്സ്-ഷോറൂം) ൽ ആരംഭിച്ച് 17.38 ലക്ഷം വരെ നീളും. അഡ്വാൻസ്ഡ് ക്രൂസ് കൺട്രോൾ, കൂട്ടിയിടി മുന്നറിയിപ്പ്, ഓട്ടോ എമർജൻസി ബ്രേക്കിങ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങിയ 14 സവിശേഷതകൾ അഡാസ് രണ്ടിൽ ഉൾപ്പെടുന്നു.
അഡാസ് ഫീച്ചറിന് പുറമെ, മെച്ചപ്പെടുത്തിയ നിരവധി ഡ്രൈവ്, സുരക്ഷാ സവിശേഷതകളും ആസ്റ്ററിൽ എം.ജി വാഗ്ദാനം ചെയ്യുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ ഇടത്തരം എസ്.യു.വികൂടിയാണ്ആസ്റ്റർ. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി 27 സുരക്ഷാ സവിശേഷതകൾ ആസ്റ്ററിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.