എതിരാളികളെ 'കൊല്ലുന്ന'വിലയിൽ എം.ജി ഗ്ലോസ്റ്റർ; ബ്രഹ്മാണ്ഡ എസ്.യു.വി വിപണി കീഴടക്കുമോ?
text_fieldsഎസ്.യു.വികളുടെ രാജാവാകാനുറച്ച് എം.ജി ഹെക്ടർ വിപണിയിൽ. 38-40 ലക്ഷം വില പ്രവചിച്ചിരുന്നവരെ നിശബ്ദരാക്കി വെറും 28.98 ലക്ഷം എക്സ്ഷോറും പ്രൈസുമായാണ് ഗ്ലോസ്റ്റർ വിപണിയിൽ എത്തുന്നത്. എം.ജിയിൽ നിന്നുള്ള പൂർണ സജ്ജനായ എസ്.യു.വിയാണിത്. ടൊേയാട്ട ഫോർച്യൂനർ, ഫോർഡ് എൻഡവർ എന്നിവർക്ക് പോന്ന എതിരാളിയായാണ് ഗ്ലോസ്റ്ററിനെ പരിഗണിക്കുന്നത്. വിലയിലും ഇവരോട് കിടപിടിക്കാനാവുമെന്ന് വരുന്നതോടെ ഹെക്ടറിെൻറ വിജയം ഗ്ലോസ്റ്റർ ആവർത്തിക്കുമെന്നാണ് വിലയിരുത്തൽ.
നാല് വേരിയൻറുകളിലും ആറ് അല്ലെങ്കിൽ ഏഴ് സീറ്റ് ലേഒൗട്ടിലുമാണ് വാഹനം വിപണിയിലെത്തുക. സൂപ്പർ, സമാർട്ട്, ഷാർപ്പ്, സാവി എന്നിവയാണ് വേരിയൻറുകൾ. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഹാൻഡ് ഫ്രീ പാർക്കിംഗ്, ലൈൻ അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിനുണ്ട്. ഏഴ് സീറ്റ് സൂപ്പർ ട്രിമ്മിനാണ് 28.98 ലക്ഷം വിലയിട്ടിരിക്കുന്നത്. ആറ് സീറ്റ് സ്മാർട്ടിന് 30.98ലക്ഷവും ഏഴ് സീറ്റ് ഷാർപ് വേരിയൻറിന് 33.68ലക്ഷവും നൽകണം. ആറ് സീറ്റ് ഷാർപ്പിന് 33.98ഉം ഏറ്റവും ഉയർന്ന ആറ് സീറ്റ് സാവിക്ക് 35.38 ലക്ഷവും വിലവരും.
എഞ്ചിൻ
രണ്ട് 2.0 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഗ്ലോസ്റ്റർ ലഭ്യമാവുക. ആദ്യത്തേതിൽ ഒറ്റ ടർബോചാർജറാകും ഉണ്ടാവുക. 163 എച്ച്പി കരുത്തും 375 എൻഎം ടോർകും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണിത്. രണ്ടാമത്തേത് 218 എച്ച്പിയും 480 എൻഎം ടോർകും പുറപ്പെടുവിക്കുന്ന ഇരട്ട ടർബോ യൂണിറ്റാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡാണ്. ഉയർന്ന മോഡലിൽ തിരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകൾക്കൊപ്പം ഷിഫ്റ്റ്-ഓൺ-ഫ്ലൈ ഫോർ വീൽ ഡ്രൈവ് ഉൾപ്പെടുത്തിയിട്ടുണ്ട്. കരുത്ത് കുറഞ്ഞ മോഡലിൽ ഫോർവീൽ ഡ്രൈവ് ഉണ്ടാകില്ല.
വേരിയൻറുകൾ
കമ്പനി വെബ്‌സൈറ്റ് അനുസരിച്ച് സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നീ നാല് ട്രിം ലെവലുകളിൽ ഗ്ലോസ്റ്റർ ലഭ്യമാകും. സാവി, സ്മാർട്ട് വേരിയൻറുകളിൽ 6 സീറ്റുകളുള്ള കോൺഫിഗറേഷൻ മാത്രമേ ലഭ്യമാകൂ. ഇതിൽ മധ്യ നിരയിൽ ക്യാപ്റ്റൻ സീറ്റുകളായിരിക്കും. സൂപ്പർ 7 സീറ്റ് ലേഒൗട്ടജലാകും വരിക. ഷാർപ്പിൽ ആറ്, ഏഴ് സീറ്റുകൾ ആവശ്യാനുസരണം തെരഞ്ഞെടുക്കാനാവും. സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസൻറ് കൺട്രോൾ എന്നിവ ഉൾപ്പെടും.
സൗകര്യങ്ങൾ
ചൈനീസ് കമ്പനികളുടെ പ്രത്യേകതയായ എക്യുപ്മെൻറുകളിലെ ധാരാളിത്തം ഗ്ലോസ്റ്ററിലും ഉണ്ടാകും. ഏറ്റവും ഉയർന്ന സാവി ട്രിമിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഐ-സ്മാർട്ട് കാർ ടെക്, പനോരമിക് സൺറൂഫ്, പേവർഡ് ആൻറ് ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, വെൻറിലേഷൻ, മെമ്മറി, മസാജ് ഫംഗ്ഷൻ എന്നിവയുണ്ടാകും. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻറ് സിസ്റ്റവുമായാണ് വാഹനം വരിക. 3-സോൺ ക്ലൈമറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്റർ, പേവർഡ് ടെയിൽഗേറ്റ്, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സെമി ഓട്ടോണമസ് വാഹനം
സെമി ഓട്ടോണമസ് ഡ്രൈവർ സഹായ സംവിധാനങ്ങളും ഗ്ലോസ്റ്ററിലുണ്ട്. ഫോർഡ് എൻഡോവർ പോലുള്ള എതിരാളികളിൽ ഹാൻഡ് ഫ്രീ പാർകിങ് അവതരിപ്പിക്കുമ്പോൾ, ലൈൻ അസിസ്റ്റ്, എമർജൻസി ബ്രേക്കിംഗ്, കൂട്ടിയിടി മുന്നറിയിപ്പ് സംവിധാനം, അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ തുടങ്ങി ഇൗ വിഭാഗത്തിലെ പുതിയ കൂട്ടിച്ചേർക്കലുകളും വാഹനത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.