ടെകിനൊപ്പം സുരക്ഷയും വർധിപ്പിച്ച് ഹെക്ടർ; ഫേസ്‍ലിഫ്റ്റ് മോഡലിന്റെ ചിത്രങ്ങൾ കാണാം
text_fieldsപരിഷ്‍കരിച്ച എം.ജി ഹെക്ടറിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകർ. ഡിസംബറിലോ വരുന്ന ജനുവരിയിലോ വാഹനം പുറത്തിറക്കുമെന്നാണ് സൂചന. വിപണിയില്‍ എത്തുന്നിന് മുന്നോടിയായി എം.ജി ഹെക്ടറിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. രൂപത്തിൽ നിരവധി മാറ്റങ്ങൾ പുതിയ മോഡലിനുണ്ട്. പഴയ മോഡലിനെക്കാൾ വലുപ്പം കൂടിയ വാഹനമായിരിക്കും ഫേസ്‍ലിഫ്റ്റ് ഹെക്ടർ.
പൂർണ്ണമായി പുനർരൂപകൽപ്പന ചെയ്ത മുൻഭാഗത്ത് ഡയമണ്ട് മെഷ് ഗ്രില്ലാണ് ഉപയോഗിക്കുന്നത്. ഗ്രില്ലിന്റെ വലുപ്പം ഗണ്യമായി വർധിച്ചു. വലിയ ഗ്രില്ലിനോട് ചേർന്ന് ഡേടൈം റണ്ണിങ് ലാംപുമുണ്ട്. ബംബറിലേക്ക് ഇറങ്ങിയാണ് സ്പ്ലിറ്റ് ഹെഡ്‌ലാംപുകൾ. ഗ്രില്ലിലെ സിൽവർ–പിയാനോ ബ്ലാക് ഇൻസേർട്ടുകൾ പുതിയ ഹെക്ടറിന്റെ ഭംഗി വർധിപ്പിക്കുന്നുണ്ട്. 18 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകളാണ്. മുന്നിൽ ഫുൾ ലെഗ്ത്ത് എൽഇഡി ടെയിൽ ലാംപുണ്ട്. ഹെക്ടർ എന്ന വലിയ എഴുത്തും ക്രോം ഇൻസേർട്ടുകളും പിൻഭാഗവും മനോഹരമാക്കുന്നു.
ഹെഡ്‌ലാമ്പ് ക്ലസ്റ്ററിന് പുതിയ പെന്റഗണൽ ഹൗസിങ് ലഭിക്കും. ഹെഡ്‌ലാമ്പുകൾക്ക് ചുറ്റുമുള്ള ക്രോം ബ്രാക്കറ്റുകൾ പുതിയ ഗ്ലോസ് ബ്ലാക്ക് ഇൻസെർട്ടുകൾക്ക് വഴിയൊരുക്കുന്നു. എയർ ഇൻടേക്കിനായി നിലവിലെ മോഡലിലെ സിൽവർ ഫിനിഷിന് പകരം സെൻട്രൽ ക്രോം സറൗണ്ട് ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. 18 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ നിലവിലെ മോഡലിന് സമാനമാണ്.
ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ MG മുമ്പ് വെളിപ്പെടുത്തിയിരുന്നു. 14 ഇഞ്ച് പോർട്രേറ്റ് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമായിരിക്കും വാഹനത്തിൽ. റീഡിസൈൻ ചെയ്ത ഡാഷ് ബോർഡും പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉള്ളിലെ മാറ്റങ്ങളിൽ പ്രധാനമാണ്. എംജി ഗ്ലോസ്റ്ററിലൂടെ അരങ്ങേറിയ ഐ.സ്മാർട്ട് ടെക് എ.ഡി.എ.എസായിരിക്കും (അഡ്വാൻസിഡ് ഡ്രൈവർ അസിസ്റ്റ് സിസ്റ്റം) എസ്‍യുവിയുടെ പ്രധാന മാറ്റം. ഹെക്ടറിന്റെ ഉയർന്ന വകഭേദത്തിലായിരിക്കും എഡിഎഎസ് ഫീച്ചറുകള്‍ എത്തുക.
എൻജിനിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. 170 പിഎസ് കരുത്തുള്ള 2 ലീറ്റർ ഡീസൽ എൻജിനും 143 പിഎസ് കരുത്തുള്ള 1.5 ലീറ്റർ ടർബോ പെട്രോൾ എൻജിനും 143 പിഎസ് തന്നെ കരുത്തുള്ള 1.5 ലീറ്റർ പെട്രോൾ ഹൈബ്രിഡ് എൻജിനും തന്നെയായിരിക്കും വാഹനത്തിന് കരുത്ത് പകരുക. മഹീന്ദ്ര എക്സ്.യു.വി 700, ടാറ്റ സഫാരി, ഹ്യൂണ്ടായ് അൽക്കസകർ തുടങ്ങിയവരായിരിക്കും എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.