ഹെക്ടർ പ്ലസിന് വിലകൂട്ടി എം.ജി; ഡീസൽ മോഡലിൽ വൻ വർധന
text_fieldsപുതുതായി പുറത്തിറക്കിയ ഹെക്ടർ പ്ലസിന് വില കൂട്ടി എം.ജി. വിവിധ വേരിയൻറുകൾക്ക് 5,000 മുതൽ 46,000 രൂപവരെയാണ് വർധിപ്പിച്ചിരിക്കുന്നത്. 2020 ജൂലൈയിലാണ് ഹെക്ടർ പ്ലസിനെ എം.ജി അവതരിപ്പിച്ചത്. നിലവിൽ 13.74 ലക്ഷം മുതൽ 18.69 ലക്ഷം വരെ വിലയുണ്ട്.പെട്രോൾ ഡീസൽ വേരിയൻറുകളിൽ വ്യത്യസ്തമായാണ് വില വർധിപ്പിച്ചിരിക്കുന്നത്.
ഡീസൽ മോഡലുകൾ വാങ്ങാനുദ്ദേശിക്കുന്നവർക്ക് കൈപൊള്ളുന്ന അവസ്ഥയാണ് ഇതോടെ സംജാദമായിരിക്കുന്നത്. പെട്രോളിലെ അടിസ്ഥാന മോഡലായ സ്റ്റൈലിന് 25000രൂപയാണ് കൂടുന്നത്. ഇതോടെ വില 13.49 ലക്ഷത്തിൽ നിന്ന് 13.74 ലക്ഷമായി വർധിച്ചു.
പെട്രോളിലെ ഏറ്റവും ഉയർന്ന മോഡലായ ഷാർപ്പ് ഡി.സി.ടിക്ക് 15,000 രൂപ വർധിച്ചിട്ടുണ്ട്. ഇൗ മോഡലിെൻറ വില 18.21ൽനിന്ന് 18.36ലേക്ക് ഉയർന്നു. ഹെക്ടർ പ്ലസ് ഡീസൽ വേരിയൻറുകളിൽ തുടക്കത്തിലുള്ള സ്റ്റൈലിനാണ് ഏറ്റവും കൂടുതൽ വില വർധിച്ചത്. 46,000 രൂപയാണ് ഇൗ മോഡലിൽ കൂടിയത്. 14.44 ലക്ഷത്തിൽ നിന്ന് 14.99 ലക്ഷമായി ഇവയുടെ വില ഉയർന്നു.
ഏറ്റവും ഉയർന്ന ഷാർപ് ഡീസലിന് ട്രിമ്മിന് 15,000 രൂപകൂടിയിട്ടുണ്ട്. ഇവയുടെ വില 18.54ൽ നിന്ന് 18.69 ലക്ഷമായി ഉയർന്നു. എതിരാളികളുമായി താരതമ്യപ്പെടുത്തിയാൽ താരതമ്യേന ഉയർന്ന വിലയാണ് ഹെക്ടർ പ്ലസിന്. ഡീസല മോഡൽ മാത്രമുള്ള മഹീന്ദ്ര എക്സ്.യു.വി 500 ന് 13.23 മുതൽ 17.73ലക്ഷം വരെ മാത്രമാണ് വിലവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.