ബി.എസ് 6 വാഹനങ്ങളിൽ എമിഷൻ തകരാർ; 14,000 ഹെക്ടറുകൾ തിരിച്ചുവിളിക്കുമെന്ന് എം.ജി;
text_fieldsഎമിഷൻ തകരാർ കണ്ടെത്തിയതിനെതുടർന്ന് 14,000 ഹെക്ടറുകൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ച് എം.ജി മോേട്ടാഴ്സ്. ബി.എസ് 6 ഡി.സി.ടി പെട്രോൾ വേരിയൻറുകളിലാണ് പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം വാഹനങ്ങളിൽ ഹൈഡ്രോകാർബൻ, നൈട്രജൻ ഒാക്സൈഡ് എന്നിവയുടെ പുറന്തള്ളലിൽ വ്യതിയാനമുണ്ടെന്നാണ് എം.ജിയുടെ നിഗമനം. ഡിസംബറോടെ എല്ലാ വാഹനങ്ങളുടേയും തകരാർ പരിഹരിച്ച് നൽകും.
ഹരിയാനയിലെ മനേസർ ആസ്ഥാനമായുള്ള ഇൻറർനാഷണൽ സെൻറർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി (iCAT)യിൽ നടത്തിയ പരിശോധനയിലാണ് എമിഷൻ തകരാർ കണ്ടെത്തിയത്. ഹാർഡ്‌വെയർ മാറ്റങ്ങളൊന്നും വരുത്താതെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് വഴി പ്രശ്നം പരിഹരിക്കാനാകുമെന്നാണ് എം.ജി എഞ്ചിനീയർമാർ പറയുന്നത്. തകരാറുള്ള വാഹന ഉടമകളെ എം.ജി ഡീലർഷിപ്പുകളിൽ നിന്ന് നേരിട്ട് വിളിക്കും.
ഹ്യുണ്ടായ് ക്രെറ്റ, ടാറ്റ ഹാരിയർ, കിയ സെൽറ്റോസ് എന്നിവയോട് മത്സരിക്കുന്ന അഞ്ച് സീറ്റ് എസ്‌യുവിയാണ് ഹെക്ടർ. ടാറ്റ സഫാരി, ഹ്യുണ്ടായ് അൽകാസർ എന്നിവക്ക് സമാനമായ ഹെക്ടർ പ്ലസ് എന്ന മൂന്നുവരി വാഹനവും എം.ജിക്കുണ്ട്.
പെട്രോൾ, ഡീസൽ ഓപ്ഷനും ഹെക്ടറിൽ ലഭ്യമാണ്. 170 എച്ച്പി, 2.0 ലിറ്റർ യൂനിറ്റാണ് ഡീസലിലുള്ളത്. 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് മാത്രമേ ഡീസലിൽ ലഭിക്കു. 143 എച്ച്പി, 1.5 ലിറ്റർ ടർബോചാർജ്ഡ് യൂനിറ്റാണ് പെട്രോളിൽ. 6 സ്പീഡ് മാനുവൽ, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് (ഡിസിടി) അല്ലെങ്കിൽ സിവിടി ഗിയർബോക്‌സ് എന്നിവ ഇൗ വിഭാഗത്തിലുണ്ട്. സ്റ്റാർട്ടർ ജനറേറ്ററിനൊപ്പം 48V ഹൈബ്രിഡ് സിസ്റ്റത്തോടുകൂടിയ പെട്രോൾ-ഹൈബ്രിഡ് പതിപ്പും ഹെക്ടറിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.