കെ റെയിലിനേക്കാൾ ലാഭം; 500 കിലോമീറ്റർ മൈലേജുമായി ഇലക്ട്രിക് കാർ വരുന്നൂ
text_fieldsഒരു ഇലക്ട്രിക് വാഹനത്തിന് ഇടവേളകളില്ലാതെ കേരളത്തിെൻറ ഒരറ്റം മുതൽ മറ്റേയറ്റംവരെ സഞ്ചരിക്കാനായാൽ അതെത്രമാത്രം ലാഭകരമായിരിക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാത്ര ചെയ്യാൻ ഏകദേശം 560 കിലോമീറ്ററുകൾ ആണ് താണ്ടേണ്ടതെന്നാണ് കണക്ക്. കെ റെയിൽ വരുേമ്പാൾ ഇത്രയും ദൂരം സഞ്ചരിക്കാൻ 1500 രൂപയോളമാണ് ചിലവ് പ്രതീക്ഷിക്കുന്നത്. കിലോമീറ്ററിന് 2.75 രൂപ വരുമിത്. കെ റെയിലിൽ സഞ്ചരിക്കുന്നതിെൻറ പകുതി ചിലവിൽ ഒരു ഇ.വി ഏകദേശം ഇത്രയും ദൂരം സഞ്ചരിക്കാനുള്ള സാധ്യതകൾ തെളിഞ്ഞുവരുന്നുണ്ട്.
ഒറ്റ തവണ ചാർജ് ചെയ്താൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ഇലക്ട്രിക് വാഹനമെന്ന സ്വപ്നത്തിലേക്ക് നമ്മെ നയിക്കുന്നത് ചൈനീസ് കമ്പനിയായ എം.ജിയാണ്. നേരത്തേ വിപണിയിലുള്ള എംജി ഇസഡ് എസിെൻറ പരിഷ്കരിച്ച പതിപ്പാവും റേഞ്ചിൽ വിപ്ലവം സൃഷ്ടിക്കുക. വാഹനം 2022ൽ അവതരിപ്പിക്കുമെന്നാണ് വിവരം. ഫെബ്രുവരിയിൽ വില പ്രഖ്യാപനം ഉണ്ടാകും. നിലവിലെ 44.5kWh യൂനിറ്റിന് പകരം 51kWh ബാറ്ററിയാവും വാഹനത്തിൽ വരിക. ഇതാണ് റേഞ്ചിൽ വിപ്ലവകരമായ മാറ്റത്തിന് കാരണം. നിലവിൽ 340കിലോമീറ്റർ റേഞ്ച് നൽകുന്ന വാഹനത്തിൽ പുതിയ ബാറ്ററി എത്തുേമ്പാൾ അത് 480 ആയി ഉയരുമെന്നാണ് പ്രതീക്ഷ. എന്നാൽ ഇൗ വിവരം എം.ജി ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. റേഞ്ച് ഉയരുമെന്നല്ലാതെ അതെത്രയായിരിക്കും എന്ന് കമ്പനി പറഞ്ഞിട്ടില്ല.
എക്സ്റ്റീരിയർ
2022 ഇസ്ഡ്.എസ് ഇ.വി ഫെയ്‌സ്‌ലിഫ്റ്റ് കഴിഞ്ഞ ഒക്ടോബറിൽ ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. എം.ജി ആസ്റ്ററുമായി കൂടുതൽ സാമ്യമുള്ള രൂപമാണ് വാഹനത്തിന്. എൽഇഡി ഡേടൈം റണ്ണിങ് ലൈറ്റുകളുള്ള (ഡിആർഎൽ) മെലിഞ്ഞ ഹെഡ്‌ലാമ്പുകളും എൽഇഡി ടെയിൽ ലാമ്പുകളും ആസ്റ്ററിലേതിന് സമാനമാണ്. മുന്നിലും പിന്നിലും ബമ്പറുകൾ ഇവിക്ക് പുതിയതാണ്. അതിശയിപ്പിക്കുന്ന സ്‌പോർട്ടി വിശദാംശങ്ങളുമുണ്ട്. പുതിയ അലോയ് വീൽ ഡിസൈനുകളും ഉണ്ടാകും. ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം, പരമ്പരാഗത ഗ്രില്ലിന് പകരം വരുന്ന ബോഡി-കളർ, ബ്ലാങ്ക്ഡ്-ഓഫ് ഫ്രന്റൽ സെക്ഷനാണ്. ചാർജിങ് പോർട്ട് ഇപ്പോഴും എംജി ബാഡ്ജിന് അടുത്താണ്.
ഇന്റീരിയർ
ബാഹ്യഭാഗത്തെപ്പോലെ വലിയ മേക്ക്ഓവർ ഉള്ളിൽ ലഭിക്കാൻ സാധ്യതയില്ല. ഒരുപക്ഷേ നിറത്തിലും ട്രിം വ്യത്യാസങ്ങളിലും മാത്രമായി മാറ്റങ്ങൾ പരിമിതപ്പെടുത്തും. ആസ്റ്ററിൽ നിന്ന് കടമെടുത്ത ചില പ്രധാന ഫീച്ചറുകളുടെ കൂട്ടിച്ചേർക്കലുകൾ പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെയുള്ള 8 ഇഞ്ച് യൂനിറ്റിന് പകരമായി വയർലെസ് ഫോൺ ചാർജർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ എന്നിവ ഇതിൽ ഉൾപ്പെടാൻ സാധ്യതയുണ്ട്. ഡാഷ്‌ബോർഡിൽ ഘടിപ്പിച്ച എ.െഎ അസിസ്റ്റന്റും പെട്രോളിൽ പ്രവർത്തിക്കുന്ന ആസ്റ്ററിൽ നിന്നുള്ള ലെവൽ 2 ഓട്ടോണമസ് ADAS ഫീച്ചറുകളും വരുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.