മിനി അർബനോട്ട്, എം.പി.വി സങ്കൽപ്പങ്ങളുടെ പൂർണത
text_fieldsപെർഫോമൻസ് ഹാച്ച്ബാക്കുകൾ ഇറക്കി വിപണിയിൽ താരമായ കമ്പനിയാണ് മിനി. നിലവിൽ ബി.എം.ഡബ്ലൂവിെൻറ ഉടമസ്ഥതയിൽ ആണെങ്കിലും തങ്ങളുടെ വ്യക്തിത്വത്തിൽ വെള്ളം ചേർക്കാൻ മിനി തയ്യാറായിട്ടില്ല. ഭാവിയിലേക്കുള്ള എം.പി.വിയുടെ പ്രോേട്ടാടൈപ്പ് ആണ് അവസാനമായി മിനി പുറത്തിറക്കിയിരിക്കുന്നത്. പുതിയ വാഹനത്തിെൻറ പേര് അർബനോട്ട്. നേരത്തെ ഡിജിറ്റലായി കാണിച്ചിരുന്നു ആശയമാണ് ഇപ്പോൾ പ്രോേട്ടാടൈപ്പിലേക്ക് ചുവടുമാറിയത്.
മിനി നിർമിച്ച പൂർണ്ണ വലുപ്പത്തിലുള്ള മോക്ക്-അപ്പ് വാഹനം ഡ്രൈവ് ചെയ്യാവുന്നതാണ്. അർബനോട്ടിെൻറ സ്റ്റൈലിംഗ് സൂചനകളും സാങ്കേതികവിദ്യയും പ്രോേട്ടാടൈപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 4.46 മീറ്റർ നീളമുള്ള അർബനോട്ട് വിശാലതയ്ക്കും സുസ്ഥിരതയ്ക്കും പ്രാധാന്യം നൽകുന്ന വാഹനമാണ്. 2021 ഡിജിറ്റൽ-ലൈഫ്-ഡിസൈൻ കോൺഫറൻസിൽ അർബനോട്ടിനെ പ്രദർശിപ്പിച്ചിരുന്നു. ഇൻറീരിയർ ഡിസൈനിനായുള്ള ബ്രാൻഡിെൻറ പുതിയ 'മിനി മൊമെൻറ്സ്'' സമീപനം അനുഭവിക്കാൻ അന്ന് കോൺഫറൻസിൽ പെങ്കടുത്തവർക്കായി.
അർബനോട്ടിെൻറ ഇൻറീരിയർ മൂന്ന് മോഡുകളിൽ ക്രമീകരിക്കാൻ കഴിയും. ഒന്നാമത്തേതായ ചിൽ, നിർത്തിയിടുേമ്പാഴുള്ള ഉപയോഗത്തിനുള്ളതാണ്. ഇവ ലോഞ്ച്-സ്റ്റൈൽ ഫോർമാറ്റ് അനുകരിക്കാൻ ലക്ഷ്യമിടുന്നു. വണ്ടർലസ്റ്റ് എന്ന രണ്ടാമത്തെ മോഡ് സാധാരണ ഡ്രൈവിങ് സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുള്ളതാണ്. വൈബ് എന്ന മൂന്നാമത്തെ മോഡിൽ വിൻഡ്സ്ക്രീൻ മുകളിലേക്ക് മടക്കിക്കൊണ്ട് ഗ്രാഫിക് ഇൗക്വലൈസർ ഡിസ്പ്ലേകൾ ചക്രങ്ങളിലേക്ക് പ്രദർശിപ്പിക്കുന്നതിലൂടെ അകത്തും പുറത്തും മനോഹരമായ കാഴ്ച്ചകൾ ഒരുക്കുന്നു. ഇൻറീരിയറിെൻറ ഇൗ വഴക്കമുള്ള സ്വഭാവം ഇലക്ട്രിക് അർബൻ മൊബിലിറ്റി സൊല്യൂഷന് ചേർന്നതായിരിക്കും എന്നാണ് മിനിയുടെ വിലയിരുത്തൽ.
അർബനോട്ടിെൻറ ഉൾവശത്ത് എല്ലാ പാർട്സുകൾക്കും മാറ്റംവരുത്താനാകും. ഡാഷ്ബോർഡ് അത്യാവശ്യക്കാർക്ക് ബെഡുകൾ ആക്കി മാറ്റാം. ലെതർ ക്രോം തുടങ്ങി പരമ്പരാഗത വാഹനങ്ങളിലെ നിർമാണ സാമഗ്രികളൊന്നും ഉപയോഗിച്ചിട്ടില്ല. അടുത്ത തലമുറ പ്രൊഡക്ഷൻ മിനി മോഡലുകളിലും ഇൗ മാറ്റങ്ങൾ ഉൾപ്പെടുത്തുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.