തീപിടിത്തം; വൈദ്യുതി വാഹന കമ്പനികൾ മുൻകരുതലെടുക്കണമെന്ന് മന്ത്രി
text_fieldsന്യൂഡൽഹി: പലയിടത്തും വൈദ്യുതി ഇരുചക്ര വാഹനങ്ങളിലെ ബാറ്ററികൾ തീപിടിച്ച് പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിൽ കമ്പനികളോട് മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത -ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങൾ കടുത്ത ചൂട് സമയമാണ്. ബാറ്ററികൾക്ക് തീപിടിക്കാൻ ഇതും ഒരു കാരണമാണെന്നാണ് താൻ കരുതുന്നത്.
ഈ സാഹചര്യത്തിൽ പോരായ്മകളുള്ള വാഹനങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നും കമ്പനികളോട് മന്ത്രി അഭ്യർഥിച്ചു. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശിക്ഷാനടപടിയുണ്ടാകും. ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ പുണെയിൽ തീപിടിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കേന്ദ്ര അഗ്നി-സ്ഫോടന സുരക്ഷ വിഭാഗത്തിനാണ് അന്വേഷണച്ചുമതല (സി.എഫ്.ഇ.ഇ.എസ്). തീപിടിത്തമുണ്ടായ സാഹചര്യത്തിൽ 1,444 ഇലക്ട്രിക് സ്കൂട്ടറുകൾ തിരിച്ചുവിളിച്ചതായി ഒല വ്യക്തമാക്കിയിരുന്നു. ഒകിനാവ ഓട്ടോടെക് 3000 സ്കൂട്ടറുകളും പ്യുർ ഇ.വി 2000 യൂനിറ്റുകളും തിരികെവിളിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.