രാജ്യത്ത് ഇ.വി വിൽപ്പന കുതിക്കുന്നു; 2020നെപിന്തള്ളി 2021ലെ കച്ചവട ഗ്രാഫ്
text_fieldsരാജ്യത്ത് ഇ.വികളുടെ വിൽപ്പന കുതിക്കുന്നതായി പഠനം. 2021 പകുതിയായപ്പോഴേക്കും 2020ൽ വിറ്റഴിഞ്ഞ വാഹനങ്ങളുടെ അത്രയും എണ്ണം ഇ.വികൾ നിരത്തിലെത്തിയിട്ടുണ്ട്. ഇന്ത്യയിലെ 11 പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളുടെ കണക്കനുസരിച്ചാണിത്.2021 ലെ ആദ്യ ആറുമാസത്തിനുള്ളിൽ 29,288 യൂനിറ്റ് ഇ.വികൾ വിറ്റു. കഴിഞ്ഞ വർഷം ആകെ വിറ്റത് 25,598 യൂനിറ്റാണ്.ഹീറോ ഇലക്ട്രിക് ആണ് രാജ്യത്തെ പ്രമുഖ ഇ.വി നിർമാതാവ്.
ബാക്കിയുള്ള വാഹന വ്യവസായങ്ങളെപ്പോലെ ഇലക്ട്രിക് ഇരുചക്രവാഹന വ്യവസായവും കോവിഡ് കാരണം 2020ൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. കോവിഡ് രണ്ടാം തരംഗം ഉണ്ടായിട്ടും, 2021 െൻറ ആദ്യ ആറ് മാസത്തിനുള്ളിൽ 29,288 യൂനിറ്റുകൾ വിറ്റഴിക്കാനായത് നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.
ഹീറോ നമ്പർ വൺ
കമ്പനി തിരിച്ചുള്ള വിൽപ്പനയെടുത്താൽ ഹീറോ ഇലക്ട്രിക് ആണ് ഇൗ വർഷം വിൽപ്പനയിൽ ഒന്നാമത്. ജനുവരി മുതൽ ജൂലൈ 7 വരെ 11,432 യൂനിറ്റുകൾ അവർ വിറ്റഴിച്ചിട്ടുണ്ട്. 2020നെ അപേക്ഷിച്ച് 41 ശതമാനം വാർഷിക വളർച്ച കൈവരിക്കാൻ ഹീറോക്കായി. പ്രതിമാസം ശരാശരി 1,633 യൂനിറ്റായിരുന്നു അവരുടെ വിൽപ്പന. 5,903 യൂനിറ്റുമായി ഒകിനാവ ഓട്ടോടെക് (843 യൂണിറ്റ് ശരാശരി പ്രതിമാസ വിൽപ്പന), 3,899 യൂനിറ്റുള്ള ആമ്പിയർ (ശരാശരി 557 യൂനിറ്റ്) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഈ മൂന്ന് നിർമ്മാതാക്കളുംകൂടി വിപണിയിൽ 70 ശതമാനം കൈവശപ്പെടുത്തിയിട്ടുണ്ട്. 600 ലധികം ഡീലർമാരുടെ ശക്തമായ ശൃംഖലയാണ് ഹീറോയുടെ കരുത്ത്.
പ്രതിവർഷം 1,00,000 യൂനിറ്റ് ശേഷിയുള്ള ലുധിയാനയിലെ പ്രൊഡക്ഷൻ പ്ലാൻറ് നിലവിൽവരുന്നതോടെ ഹീറോ കൂടുതൽ ഉയരങ്ങളിൽ എത്തും. ബംഗളൂരു ആസ്ഥാനമായുള്ള ഇൗഥർ എനർജി 2021 ൽ ഇതുവരെ 3,758 യൂനിറ്റുകൾ വിറ്റഴിച്ചു. 2020 ലെ 2,972, 2019 ലെ 2,290 യൂനിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വളർച്ചയുടെ പാതയിലാണ് ഇൗഥർ എന്ന് കാണാം. മാസം തിരിച്ചുള്ള വിൽപ്പന കണക്കാക്കിയാൽ 2021 മാർച്ചാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഇ.വികൾ വിറ്റഴിഞ്ഞ മാസം. രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയും 2021 മാർച്ചിലായിരുന്നു- 9,875 യൂണിറ്റ്. ഫെയിം II സബ്സിഡി പദ്ധതി വന്നതോടെ ഇ.വി വിപണിയിൽ വില കുറഞ്ഞിട്ടുണ്ട്. ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ശക്തമായ പിന്തുണയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.