മോേട്ടാ ജി.പി ഇതിഹാസം വലൻറീനോ റൊസിക്ക് കോവിഡ്
text_fieldsമോേട്ടാ ജി.പി ഇതിഹാസതാരം വലൻറീനോ റൊസിക്ക് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇൗ വിവരം ട്വിറ്ററിൽ പങ്കുവച്ചത്. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെതുടർന്ന് പരിശോധിക്കുകയായിരുന്നു. സ്‌പെയിനിൽ നടക്കാനരിക്കുന്ന അരഗോൺ ജിപി റോസിക്ക് നഷ്ടമാകും. ഇതോൊപ്പം അടുത്ത ആഴ്ച നടക്കുന്ന ടെറുവൽ ജിപിയും നഷ്‌ടമാകുമെന്നാണ് സൂചന. കോവിഡ് പോസിറ്റീവ് ആകുന്ന ആദ്യത്തെ മോട്ടോ ജിപി റൈഡറാണ് റോസി.
'ഇന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ മുതൽ എനിക്ക് സുഖമില്ല. അസ്ഥികൾ നുറുങ്ങുന്ന വേദനയും നേരിയ പനിയും ഉണ്ടായിരുന്നു. ഉടൻ തന്നെ ഡോക്ടറെ വളിക്കുകയും പരിശോധിക്കുകയും ചെയ്തു. പിസിആർ ടെസ്റ്റിെൻറ ഫലം നെഗറ്റീവ് ആയിരുന്നു. പക്ഷേ രണ്ടാമത്തേത് നിർഭാഗ്യവശാൽ പോസിറ്റീവ് ആയിരിക്കുന്നു. അരഗോണിലെ റേസ് നഷ്ടപ്പെടുന്നതിൽ ഞാൻ നിരാശനാണ്. അരഗോണിലെ രണ്ടാം റൗണ്ട് മത്സരം നഷ്ടമാകില്ല എന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ വിദഗ്ധരുടെ ഉപദേശം പിന്തുടരാനാണ് തീരുമാനം. വേഗം സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു'-റോസി ട്വറ്ററിൽ കുറിച്ചു.
— Valentino Rossi (@ValeYellow46) October 15, 2020
അരഗോണിലെത്തിയതുമുതൽ അണുബാധാ സാധ്യത കുറക്കാൻ റോസി സ്വയം നിരീക്ഷണത്തിൽ പോയിരുന്നു. നിലവിൽ അദ്ദേഹം ടീം യമഹയോടൊപ്പമാണ് പ്രവർത്തിക്കുന്നത്. യമഹയിലെ ആറ് അംഗങ്ങൾ നേരത്തെ കോവിഡ് പോസിറ്റീവ് ആയിരുന്നു. 'ഇത് വാലൻറീനോയെ സംബന്ധിച്ചിടത്തോളം വളരെ മോശം വാർത്തയാണ്. യമഹ മോട്ടോ ജിപി ടീമിനും ലോകമെമ്പാടുമുള്ള മോട്ടോജിപി ആരാധകർക്കും നിരാശ നൽകുന്ന വാർത്തയുമാണിത്. വാലൻറീനോ വളരെയധികം കഷ്ടപ്പെടില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അദ്ദേഹം പൂർണമായി ആരോഗ്യം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷ'-യമഹ ബോസ് ലിൻ ജാർവിസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.