'വാഹന നമ്പർ മാത്രം നൽകൂ.., ഉടമയുടെ പൂർണ വിവരങ്ങൾ ഞങ്ങൾ തരാം'; ടെലഗ്രാം 'ബോട്ടി'ന്റെ പിന്നിലാര്..?, മോട്ടോർ വാഹനവകുപ്പിന്റെ ഡാറ്റ ബേസ് ഹാക്ക് ചെയ്തോ..?
text_fieldsതിരുവനന്തപുരം: ഏത് വാഹനത്തിന്റെ നമ്പർ അയച്ചുകൊടുത്താലും നിമിഷയിടം കൊണ്ട് വാഹന ഉടമയുടെ പേരും മേൽവിലാസവും ഫോൾ നമ്പറും ഉൾപ്പെടെ നൽകാൻ തയാറായി ഒരു ടെലഗ്രാം അകൗണ്ട്.
വെഹിക്കിൾ ഇൻഫോ ബോട്ട് (bot) എന്ന പേരിൽ പ്രവർത്തിക്കുന്ന ടെലഗ്രാം അകൗണ്ടിലാണ് മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ പോലും ലഭിക്കാത്ത വ്യക്തിഗത വിവരങ്ങളാണ് ലഭിക്കുന്നത്. തുടക്കത്തിൽ സൗജന്യമാണെങ്കിലും പണം നൽകിയാണ് വിവരങ്ങൾ ശേഖരിക്കേണ്ടത്.
ഒരു വാഹനത്തിന്റെ വിവരങ്ങൾക്ക് അഞ്ച് രൂപയെന്നാണ് ചാർജ് കാണിക്കുന്നത്. വാഹന ഉടമയുടെ പേര്, വിലാസം, മൊബൈൽ നമ്പർ, ഓൾ വെഹിക്കിൾ ഇൻഫോ, ചെലാൻ ഇൻഫോ, ഫാസ്ടാഗ് ഇൻഫോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് ബോട്ടിലൂടെ ലഭിക്കുക.
മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഹാക്ക് ചെയ്ത് വിവരങ്ങൾ ശേഖകരിക്കുകയാണെന്നാണ് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.