മാരുതി സുസുക്കിയുടെ കുത്തക തകർത്ത് ടാറ്റ; വാഗൺ ആറിനെ പിന്നിലാക്കി പഞ്ച് ഒന്നാമത്
text_fieldsരാജ്യത്ത് ഏറ്റവും കൂടുതൽ വിൽപനയുള്ള കാർ ഏതാണ്? രണ്ടുമാസം മുമ്പുവരെ മാരുതി സുസുക്കിയുടെ മോഡൽ കണ്ണുംപൂട്ടി പറയാമായിരുന്നു. എന്നാൽ, മാരുതിയെ പിന്നിലാക്കി ടാറ്റാ മോട്ടോഴ്സിന്റെ പഞ്ച് ആണ് ഇപ്പോൾ ഒന്നാം സ്ഥാനത്ത്. മാർച്ചിൽ 17,547 എണ്ണവും ഏപ്രിലിൽ 19,158 എണ്ണവുമാണ് പഞ്ചിന്റെ വിൽപന. മാരുതിയുടെ വാഗൺ ആറിനെയാണ് വിൽപനയിൽ പിന്നിലാക്കിയത്. വാഗൺ ആർ മാർച്ചിൽ 16,368 യൂനിറ്റും ഏപ്രിലിൽ 17850 യൂനിറ്റുകളുമാണ് വിറ്റഴിച്ചത്. ഫെബ്രുവരിയിൽ 19,412 യൂനിറ്റുകളുടെ വിൽപനയുമായി ഒന്നാം സ്ഥാനത്തായിരുന്നു.
ഒന്നാം സ്ഥാനം പോയെങ്കിലും ഏറ്റവുമധികം വിൽപനയുടെ ആദ്യത്തെ അഞ്ചു കാറിൽ മൂന്നും മാരുതിയുടേതാണ്. മാരുതി ബ്രെസ, മാരുതി ഡിസയർ എന്നിവയാണ് യഥാക്രമം മൂന്നും നാലും സ്ഥാനത്ത്. ബ്രെസ മാർച്ചിൽ 14,164 ഉം ഏപ്രിലിൽ 17,113 ഉം എണ്ണം വിറ്റു. ഡിസയറുടെ വിൽപന യഥാക്രമം 15,894 15,825 എണ്ണമാണ്. ഹ്യുണ്ടായിയുടെ എസ്.യു.വി ക്രെറ്റയാണ് അഞ്ചാം സ്ഥാനത്ത്. ക്രെറ്റ മാർച്ചിൽ 16,458ഉം ഏപ്രിലിൽ 15,447 എണ്ണവും നിരത്തിലിറക്കി.
ടാറ്റ പഞ്ച് വിൽക്കുന്നതിൽ 67 ശതമാനവും പെട്രോൾ വേരിയൻറാണ്. സി.എൻ.ജി, ഇലക്ട്രിക് കാറുകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.