Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഅംബാനിക്ക്​...

അംബാനിക്ക്​ സുരക്ഷയാരുക്കാൻ മെഴ്​സിഡസ് എസ്​ 600 ഗാർഡ്​;​ ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള കാർ ഇന്ത്യയിൽ

text_fields
bookmark_border
അംബാനിക്ക്​ സുരക്ഷയാരുക്കാൻ മെഴ്​സിഡസ് എസ്​ 600 ഗാർഡ്​;​ ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള കാർ ഇന്ത്യയിൽ
cancel

ലോകത്തിലെ ഏറ്റവും സുരക്ഷയുള്ള കാർ, സിവിലിയൻ വെഹിക്കിളുകളിൽ ഹൈയസ്​റ്റ്​ ബാലിസ്​റ്റിക്​ പ്രൊട്ടക്ഷൻ ലെവൽ (VR10) ഏറ്റവും കൂടുതലുള്ള കാർ തുടങ്ങിയ വിശേഷണങ്ങളുള്ള വാഹനമാണ്​ മെഴ്​സിഡസ് ബെൻസ്​ മേബാക്ക്​ 600 എസ്​. ഒരാൾക്ക്​ വാങ്ങാവുന്ന ഏറ്റവും വിലകൂടിയതും സുരക്ഷയുള്ളതുമായ കാർ എന്നാണ്​ 600എസ്​ അറിയപ്പെടുന്നത്​.

ലോകത്തിലെ ഏഴാമത്തെ പണക്കാരനും ഇന്ത്യക്കാരനുമായ മുകേഷ്​ അംബാനി കഴിഞ്ഞ ദിവസം ഇൗ വാഹനം സ്വന്തമാക്കി. ഇനിമുതൽ എസ്​.പി.ജി കമാൻഡൊകളുടെകൂടെ അംബാനിയോടൊപ്പം എസ്​ 600 ഗാർഡും സഞ്ചരിക്കും.


പ്രത്യേകതകൾ

ജർമ്മനിയുടെ ഫെഡറൽ ഓഫീസ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പരിശോധിച്ച്​ പുറത്തിറക്കുന്ന എസ് 600 ഗാർഡ് വിആർ 10 പ്രൊട്ടക്ഷൻ ലെവലിലും ഇആർവി 2010 റേറ്റിംഗിലും (എക്സ്പ്ലോസീവ് റെസിസ്റ്റൻറ്​ വെഹിക്കിൾസ്) ഏറ്റവും മുന്നിലാണ്​. വാഹന ശരീരവും വിൻഡോകളും വെടിയുണ്ടകളേയും റോക്കറ്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗ്രനേഡുകളെയും നേരിടാൻ പ്രാപ്​തമാണ്​. പ്രത്യേകമായി ശക്​തിപ്പെടുത്തിയ ഉരുക്ക്​ ഉപയോഗിച്ചാണ്​ വാഹനം നിർമിച്ചിരിക്കുന്നത്​.


വാഹനത്തി​​െൻറ പുറംഘടനയ്ക്കും ഇൻറീരിയറിനും ഇടയിൽ ഉരുക്ക്​ പാളികൾ പിടിപ്പിച്ചിട്ടുണ്ട്​. ആക്രമണങ്ങളിൽ വിള്ളലേൽക്കാതിരിക്കാൻ വിൻഡോകൾക്കുള്ളിൽ പോളികാർബണേറ്റ് കോട്ടിംഗും ഉപയോഗിച്ചിട്ടുണ്ട്. മിഷലിൻ ടയറുകൾക്കുള്ളിൽ നൽകിയിരിക്കുന്ന സ്​റ്റീൽ റിങ്ങുകൾ പഞ്ചറായാലും വാഹനം ഒാടാൻ സഹായിക്കും. കണ്ണുവീണാൽ സ്വയം അടയാൻ ശേഷിയുള്ള ഇന്ധനടാങ്കാണ്​ വാഹനത്തിന്​. ബോയിങി​െൻറ അപ്പാഷെ ഹെലികോപ്​റ്ററുകളിൽ ഉപയോഗിച്ചിരിക്കുന്ന അതേ സാ​േങ്കതികവിദ്യയാണ്​ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്​.


എഞ്ചിൻ

സിൻഡെൽഫിംഗെൻ മെഴ്‌സിഡസ് പ്ലാൻറിൽ നിർമിക്കുന്ന മെഴ്‌സിഡസ്-മേബാക്ക് ഗാർഡിന് കരുത്ത്​ പകരുന്നത്​ 6.0 ലിറ്റർ ഇരട്ട-ടർബോ 523 ബിഎച്ച്പി വി 12 എഞ്ചിനാണ്. 612 എൽ ബി ടോർക്കാണ്​ വാഹനത്തിന്​. ഗ്യാസ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ബൂട്ടിൽ പിടിപ്പിച്ചിരിക്കുന്ന ഫ്രെഷ്​ എയർ സിസ്​റ്റം സഹായിക്കും. ആവശ്യമുള്ള അധിക സംവിധാനങ്ങളൊക്കെ പിടിപ്പിച്ച്​ വാഹനം ലഭ്യമാകു​േമ്പാൾ ഏകദേശം 10 കോടിയോളം രൂപ വിലവരും. എല്ലാവർക്കും വാഹനം വാങ്ങാൻ കഴിയി​െല്ലന്നതും പ്രത്യേകതയാണ്​. ക്രിമിനൽ പശ്​ചാത്തലമുള്ളവർക്ക്​ വാഹനം വിൽക്കില്ലെന്നതാണ്​ ബെൻസി​െൻറ പോളിസി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mukesh AmbaniautomobileMercedes S600 Guardbulletproof car
Next Story