വാഹന രേഖകൾ പരിശോധിക്കാൻ വഴിയിൽ തടയരുത്; ഉത്തരവ് കർശനമാക്കി ഇന്ത്യൻ നഗരം
text_fieldsരേഖകൾ പരിശോധിക്കാൻ ട്രാഫിക് പൊലീസുകാർ വാഹനങ്ങളെ വഴിയിൽ തടയുന്നത് കർശനമായി വിലക്കി മുംബൈ പൊലീസ്. ട്രാഫിക് ഡിപ്പാർട്ട്മെൻറിന് മുംബൈ പൊലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെ ഇതുസംബന്ധിച്ച് കർശന നിർദേശം നൽകി. ട്രാഫിക് പോലീസിെൻറ അനാവശ്യ വാഹന പരിശോധനകൾ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ നടപടി. ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങളെമാത്രം ഇനിമുതൽ ട്രാഫിക് പോലീസ് തടഞ്ഞ് പരിശോധിച്ചാൽ മതിയെന്നും ഉത്തരവിൽ പറയുന്നു.
മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് വാഹനങ്ങളുടെയോ രേഖകളുടെയോ പരിശോധന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരുടെ അധികാര പരിധിയിൽ വരുന്നില്ലെന്നും കമ്മീഷണർ ഉത്തരവിൽ ചൂണ്ടിക്കാട്ടി.'ചെറിയ കാര്യങ്ങൾക്കുപോലും വാഹനങ്ങൾ തടയുന്ന ട്രാഫിക് ഉദ്യോഗസ്ഥരുടെ നടപടി പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നു'-മുംബൈ പോലീസ് കമ്മീഷണർ ഹേമന്ത് നഗ്രാലെ പറഞ്ഞു. ട്രാഫിക് നിയന്ത്രിക്കുന്നതിന് മുൻഗണന നൽകണമെന്നും നിയമലംഘനങ്ങൾ ഉണ്ടായാൽ മാത്രം വാഹനങ്ങൾ തടയണമെന്നുമുള്ള കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. 'ആർടിഒ ഉദ്യോഗസ്ഥരോ ലോക്കൽ പോലീസോ സംയുക്തമായി പരിശോധന നടത്തുന്നുണ്ടെങ്കിലും, ട്രാഫിക് പോലീസുകാർ തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ മാത്രം ശ്രദ്ധിക്കണം. ഉത്തരവ് ട്രാഫിക് പോലീസുകാർ പാലിക്കുന്നില്ലെങ്കിൽ, ട്രാഫിക് ഡിവിഷെൻറ ഇൻചാർജ് അതിെൻറ ഉത്തരവാദിത്തം ഏെറ്റടുക്കണം'-ഉത്തരവിൽ പറയുന്നു.
'ചില ട്രാഫിക് പോലീസുകാർ റോഡ് മധ്യത്തിൽ ഡ്രൈവർമാരുടെയോ വാഹനങ്ങളുടെയോ രേഖകൾ പരിശോധിക്കാൻ വാഹനങ്ങൾ നിർത്തുന്നത് കാണാറുണ്ട്. ഈ പരിശോധന ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. പരിശോധനകൾ തികച്ചും അനാവശ്യമാണ്. ട്രാഫിക് പോലീസുകാർ ട്രാഫിക് നിയന്ത്രിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം'-മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.