മുംബൈയിലെ താജ് ഹോട്ടലിൽ ആറ് രൂപയ്ക്ക് മുറി; വൈറലായി ട്വിറ്റർ പോസ്റ്റ്
text_fieldsഇന്ത്യയിലെ പ്രശസ്തമായ സ്റ്റാർ ഹോട്ടലുകളിൽ ഒന്നായ മുംബൈ താജ് പാലസ് ഹോട്ടലിൽ ആറ് രുപക്ക് മുറി കിട്ടിയിരുന്ന കാലമുണ്ടായിരുന്നോ? തീർച്ചയായും അത്തരമൊരു കാലം ഉണ്ടായിരുന്നെന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര പറയുന്നത്. ഇതിന് തെളിവായി താജ് ഹോട്ടൽ ആദ്യമായി തുറന്നപ്പോഴുള്ള പരസ്യ നോട്ടീസും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചു. പണപ്പെരുപ്പത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.
'വിലക്കയറ്റത്തെ മറികടക്കാൻ ഇതാ ഒരു പോംവഴി. ടൈം മെഷീനിൽ കയറി കാലത്തിന് പിറകിലേക്ക് സഞ്ചരിക്കുക. ഒരുപാട് ദൂരം പിറകിലേക്ക്. മുംബൈയിലെ താജ് ഹോട്ടലിൽ ഒരു രാത്രി കഴിയാൻ വെറും ആറ് രൂപ മാത്രം? അതൊക്കെയായിരുന്നു കാലം'-ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. 1903-ൽ പകർത്തിയ താജ് ഹോട്ടലിെൻറ ചിത്രത്തോടുകൂടിയ പരസ്യവും അദ്ദേഹം ട്വീറ്റിനൊപ്പം നൽകിയിട്ടുണ്ട്.
പോസ്റ്റ് വൈറൽ ആയതോടെ ആറു രൂപയ്ക്ക് ലഭിക്കുമായിരുന്ന മുറികളെക്കുറിച്ചായി ആളുകളുടെ ചർച്ച. ആറ് രൂപക്ക് മുറി കിട്ടുന്നതൊക്കെ കൊള്ളാം. പക്ഷെ അവിടെ എത്താൻ പെട്രോൾ അടിക്കുന്നതെങ്ങിനെ എന്നാണ് ഒരാൾ ചോദിച്ചത്. കൗതുകം നിറഞ്ഞ ട്വീറ്റുകൾകൊണ്ട് പ്രശസ്തനാണ് മഹീന്ദ്ര ചെയർമാൻ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിൽ 84 ലക്ഷംപേർ അദ്ദേഹത്തെ ഫോളോ ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.