ഇന്നോവക്ക് ശനിദശയൊ? വിൽപ്പനക്കണക്കിൽ ഇന്ത്യക്കാരുടെ പ്രിയ എം.പി.വി പിന്നിൽ
text_fieldsസാമ്പത്തിക പ്രതിസന്ധിക്കിടയിലും വാഹനവിപണി പതിയെ കരകയറുകയാണ് നിലവിൽ. ചില വിഭാഗങ്ങളിൽ പ്രതീക്ഷാനിഭരമായ വളർച്ച റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. എം.പി.വി അല്ലെങ്കിൽ എം.യു.വി വിഭാഗത്തിലും മൊത്ത വിൽപനയിൽ നേരിയ വർധനയാണ് ഒാഗസ്റ്റിൽ രേഖപ്പെടുത്തിയത്.
2019 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ചില എം.പി.വി മോഡലുകൾ വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. ഇതിനിടയിലും വിൽപ്പനയിലുണ്ടായ വർധന വാഹന നിർമാതാക്കൾ പോസിറ്റീവായാണ് കാണുന്നത്. എന്നാൽ ടൊയോട്ട ഇന്നോവക്ക് കാര്യങ്ങൾ അത്ര പന്തിയല്ല. നികുതി വർധനകാരണം പൊറുതിമുട്ടുന്ന ടൊയോട്ടയുടെ ജനപ്രിയ വാഹനമായ ഇന്നോവ ക്രിസ്റ്റ ഒാഗസ്റ്റിലെ വിൽപ്പനയിൽ പിന്നിലാണ്. കഴിഞ്ഞമാസം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എം.പി.വി മാരുതി എർട്ടിഗയാണ്. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് വിൽപ്പനയിൽ 11% വളർച്ച എർട്ടിഗ നേടി. 9,302 വാഹനങ്ങളാണ് കഴിഞ്ഞമാസം വിറ്റത്.
എന്നാൽ മാരുതിയുടെതന്നെ എക്സ് എൽ 6 വിൽപ്പനയിൽ 22 ശതമാനം ഇടിവ് രേഖപ്പെടുത്തി. 1,846 എക്സ്എൽ 6 ആണ് കഴിഞ്ഞമാസം വിറ്റത്. മുൻകാലങ്ങളിലും എം.പി.വി വിഭാഗത്തിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവയ്ക്കുന്ന വാഹനമാണ് എർട്ടിഗ. കഴിഞ്ഞമാസം കണ്ട ഏറ്റവും വലിയ മടങ്ങിവരവ് മഹീന്ദ്ര ബൊലേറോയുടേതാണ്. 5,487 യൂനിറ്റുകളുടെ കച്ചവടവുമായി മഹീന്ദ്ര കണക്കുകളിൽ രണ്ടാമതെത്തി. 37% വളർച്ചയാണ് മഹീന്ദ്രക്കുണ്ടായത്.
ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയാണ് വിജയഗാഥയിൽ മൂന്നാമത്. റെനോ ട്രൈബർ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 57 ശതമാനം വളർച്ച നേടി മൂന്നാമതെത്തി. 3,906 യൂനിറ്റ് ട്രൈബറുകളാണ് വിറ്റഴിക്കപ്പെട്ടത്. ഡസ്റ്ററിനും ക്വിഡിനും ശേഷം റെനോയുടെ സ്ഥിരതയുള്ള ഉൽപ്പന്നമായി ട്രൈബർ മാറിയിട്ടുണ്ട്. ട്രൈബറിെൻറ കുതിപ്പിൽ കാലിടറിയത് ജാപ്പനീസ് വമ്പനായ ടൊയോട്ടക്കാണ്. ടൊയോട്ടയ്ക്ക് ആശങ്കയേറ്റി ഇന്നോവ ക്രിസ്റ്റ വിൽപ്പന 2,943 യൂണിറ്റുകളിൽ ഒതുങ്ങി.
കഴിഞ്ഞ മാസം ഒാഗസ്റ്റിൽ ഇന്നോവയുടെ 4,796 യൂണിറ്റുകൾ വിറ്റഴിക്കാനായിരുന്നു. 39 ശതമാനം കച്ചവടം കുറഞ്ഞെന്ന് സാരം. ഇതിെൻറ ഫലമായി ഇന്നോവ മികച്ച മൂന്ന് പേരുകളിൽ നിന്ന് പുറത്താവുകയും ചെയ്തു. ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ തുറുപ്പ്ശീട്ടുകളാണ് ഇന്നോവയും ഫോർച്യൂണറും. ഇവയുടെ വിപണിവിഹിതം കുറയുന്നത് ഏത് നിലക്കും ടൊയോട്ടയുടെ ഇന്ത്യൻ പദ്ധതികളെ പ്രതിസന്ധിയിലാക്കുന്ന സംഗതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.