ഏഷ്യയിലെ ഏറ്റവും നീളംകൂടിയ ടെസ്റ്റ് ട്രാക് തുറന്നു; വാഹനങ്ങൾ ഇനി 375 കിലോമീറ്ററിൽ വേഗതയിൽ പായും
text_fieldsഏറെ നാളെത്ത കാത്തിരിപ്പിനുശേഷം ഇന്ത്യക്ക് സ്വന്തമായി ഒരു അന്താരാഷ്ട്ര ടെസ്റ്റ് ട്രാക് സ്വന്തമായി. ഏഷ്യയിലെ ഏറ്റവും വലുതെന്ന വിശേഷണത്തോടെയാണ് നാഷനൽ ഒാേട്ടാമോട്ടീവ് ടെസ്റ്റ് ട്രാക് (നാട്രാക്സ്) തുറന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാഹനങ്ങൾക്ക് ഇനി ഇന്ത്യയിൽ പരീക്ഷണ ഒാട്ടം നടത്താനാകും.
മധ്യപ്രദേശിലെ ഇൻഡോറിലാണ് ട്രാക് സ്ഥിതി ചെയ്യുന്നത്. 11.3കിലോമീറ്റർ ദൂരമുള്ളതാണ് നാട്രാക്സ് ടെസ്റ്റ് ട്രാക്. ലോകത്തിലെ അഞ്ചാമത്തെ നീളംകൂടിയ ടെസ്റ്റ് ട്രാകെന്ന വിശേഷണവും നാട്രാക്സിനുണ്ട്. 2900 ഏക്കറിലാണ് ട്രാക് സ്ഥിതിചെയ്യുന്നത്. ട്രാക് നിർമിച്ചിരിക്കുന്ന ഭൂമി മാത്രമെടുത്താൽ നീളം ഏകദേശം 1000 ഏക്കർവരും. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ നാട്രാക്സിെൻറ ഉത്ഘാടനം നിർവഹിച്ചു.
എന്തും പരീക്ഷിക്കാം
പരമാവധി വേഗത, ആക്സിലറേഷൻ, ഇന്ധന ഉപഭോഗം, യഥാർഥ റോഡ് ഡ്രൈവിങ് ടെസ്റ്റുകൾ, സിമുലേഷനിലൂടെയുള്ള എമിഷൻ ടെസ്റ്റുകൾ, വാഹന സ്ഥിരത വിലയിരുത്തൽ എന്നിങ്ങനെയുള്ള ഒന്നിലധികം പരീക്ഷണങ്ങൾക്കുള്ള ശേഷി നാട്രാക്സ് കേന്ദ്രത്തിലുണ്ട്. ട്രാകിലെ വളവുകളിൽ വാഹനങ്ങൾക്ക് പരമാവധി 375 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ആഗോളതലത്തിലെ ഏറ്റവും സുരക്ഷിതമായ ടെസ്റ്റ് ട്രാക്കുകളിലൊന്നുമാണ് നാട്രാക്സ്. പ്രീമിയം ആഡംബര കാറുകളുടെ പരമാവധി വേഗത അളക്കാൻ ട്രാക് ഉപയോഗിക്കാനാവും.
മധ്യപ്രദേശിൽ സ്ഥിതിചെയ്യുന്നതിനാൽ രാജ്യത്തിെൻറ എല്ലയിടത്തുനിന്നും പ്രവേശിക്കാനും സൗകരയമുണ്ട്. നിലവിൽ വിദേശ നിർമാതാക്കൾ അതിവേഗ ടെസ്റ്റ് ആവശ്യകതകൾക്കായി രാജ്യത്തിന് പുറത്തെ ട്രാക്കുകളാണ് ഉപയോഗിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്കായി പ്രോട്ടോടൈപ്പ് കാറുകൾ വികസിപ്പിക്കുന്നതിന് ഇനിമുതൽ നാട്രാക്സ് ട്രാക് ഉപയോഗിക്കാം. ആഗോള നിർമാതാക്കളായ ഫോക്സ്‍വാഗൺ, ഫിയറ്റ് ക്രിസ്ലർ, പ്യൂഷെ, റെനോ, ലംബോർഗിനി എന്നിവർ നാട്രാക്സ് ഉപയോഗിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.