ഡിഫൻഡർ ആനിവേഴ്സറി പതിപ്പുമായി ലാൻഡ്റോവർ; ഗ്രാസ്മിയർ ഗ്രീനിൽ തിളങ്ങി എസ്.യു.വി രാജാവ്
text_fieldsലാൻഡ് റോവറിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഡിഫൻഡർ എസ്.യു.വിയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കി. 1948-ലാണ് ഐതിഹാസികമായ ലാൻഡ് റോവർ സീരീസ് I പുറത്തിറക്കുന്നത്. ഡിഫെൻഡർ ലിമിറ്റഡ് എഡിഷന് പുതിയ കളർ ഓപ്ഷനും ഇന്റീരിയർ കൂടുതൽ മനോഹരമാക്കുന്നതരത്തിലുള്ള മാറ്റങ്ങളും കമ്പനി വരുത്തിയിട്ടുണ്ട്. വാഹനത്തിന് ഗ്രാസ്മിയർ ഗ്രീൻ നിറമാണ് നൽകിയിരിക്കുന്നത്. പുതിയ ബോഡി വർക്കിന് പൊരുത്തപ്പെടുന്ന തരത്തിലുള്ള 20 ഇഞ്ച് അലോയ് വീലുകൾ, പ്രത്യേക ആനിവേഴ്സറി ബാഡ്ജിങ്, സെറസ് സിൽവർ ബമ്പറുകൾ, ഡാഷ്‌ബോർഡിലെ ക്രോസ് കാർ ബീമിന്റെ ബോഡി കളർ എന്നിവയും പ്രത്യേകതകളാണ്.
90 അല്ലെങ്കിൽ 110 ബോഡിസ്റ്റൈലുകളിൽ വാഹനം ലഭ്യമാണ്. 3D സറൗണ്ട് ക്യാമറ, കോൺഫിഗർ ചെയ്യാവുന്ന ടെറൈൻ റെസ്‌പോൺസ്, മെറിഡിയൻ സൗണ്ട് സിസ്റ്റം, 11.4in പിവി പ്രോ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം അതുപോലെ തുടരും. ബോണറ്റിന് കീഴിൽ, 296hp D300 ഡീസൽ (90, 110 മോഡലുകൾ), 398hp P400e പ്ലഗ്-ഇൻ ഹൈബ്രിഡ് (110 മാത്രം) എന്നിവയാണ് രണ്ട് പവർട്രെയിൻ ഓപ്ഷനുകൾ. 3D സറൗണ്ട് ക്യാമറ, കോൺഫിഗർ ചെയ്യാവുന്ന ടെറൈൻ റെസ്‌പോൺസ് എന്നിവ സ്റ്റാന്റേർഡാണ്.
ഡിഫെൻഡർ ലിമിറ്റഡ് എഡിഷൻ ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ച് കമ്പനി സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ല. നിലവിൽ ഡിഫൻഡർ എസ്‌യുവിയുടെ 90 കൂടാതെ 110 പതിപ്പുകൾ ഇന്ത്യയിൽ വിൽക്കുന്നുണ്ട്. ഏറ്റവും പുതിയ തലമുറ റേഞ്ച് റോവർ, റേഞ്ച് റോവർ സ്‌പോർട്ട് എസ്‌യുവി ലൈനപ്പ് അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.