ആദ്യ വി 6 എഞ്ചിൻ അവതരിപ്പിച്ച് ഫെരാരി; ബെർലിനേറ്റ 296 ജി.ടിബി പുറത്തിറക്കി
text_fieldsഫെരാരിയുടെ ആദ്യ വി 6 എഞ്ചിൻ മോഡലായ 296 ജി.ടി.ബി സൂപ്പർ കാർ പുറത്തിറക്കി. ഫെരാരിയുടെ ആദ്യത്തെ മിഡ് എഞ്ചിൻ രണ്ട് സീറ്റർ ബെർലിനേറ്റ(ലിറ്റിൽ സലൂൺ) യാണ് 296 ജിടിബി. ഹൈബ്രിഡ് സാേങ്കതികവിദ്യയോടൊപ്പമാണ് വാഹനം നിരത്തിലെത്തിയത്. ഇലക്ട്രിക് മോേട്ടാറുമായി ചേർന്ന് പ്രവർത്തിക്കുന്ന എഞ്ചിൻ 654 എച്ച്.പി കരുത്ത് പുറത്തെടുക്കും. നാല് ഡ്രൈവിങ് മോഡുകളും വാഹനത്തിലുണ്ട്. എസ്‌എഫ് 90, ലാ ഫെരാരി എന്നിവയ്‌ക്ക് ശേഷം ആദ്യമായാണ് ഫെരാരി ഹൈബ്രിഡ് സാേങ്കതികവിദ്യ തങ്ങളുടെ ഒരു വാഹനത്തിൽ ഉപയോഗിക്കുന്നത്.
122 കിലോവാട്ട് (165 ബിഎച്ച്പി) വൈദ്യുത മോട്ടോർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന 654 ബിഎച്ച്പി, വി 6 പവർട്രെയിനാണ് പുതിയ ഫെരാരിയുടെ ഏറ്റവും വലിയ പ്രത്യേകത. 8,000 ആർപിഎമ്മിൽ 819 ബിഎച്ച്പിക്ക് അടുത്ത് കരുത്ത് പുറത്തെടുക്കാൻ പുതിയ സംവിധാനത്തിനാകും. 6,250 ആർപിഎമ്മിൽ 740 എൻഎം ടോർക്കും വാഹനത്തിനുണ്ട്. ഇലക്ട്രിക് മോഡിൽ കാറിന് 25 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. എഞ്ചിനും ഗിയർബോക്‌സിനും ഇടയിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക്-ഡിഫറൻഷ്യൽ, എംജിയു-കെ എന്നിവയുള്ള എട്ട് സ്പീഡ് ഡിസിടിയാണ് ഗിയർബോക്സ്.
റോമ, പോർട്ടോഫിനോ, എം എസ്എഫ് 90 സ്ട്രഡേൽ, എസ്എഫ് 90 സ്പൈഡർ തുടങ്ങിയ ഫെരാരി കാറുകളിലും ഈ ട്രാൻസ്മിഷൻ കാണാം. 2.9 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത ആർജിക്കാൻ ഇൗ സൂപ്പർ കാറിനാകും. 0-200 കിലോമീറ്റർ വേഗത 7.3 സെക്കൻഡിനുള്ളിലും വാഹനം കൈവരിക്കും. നാല് ഡ്രൈവിങ് മോഡുകളും സ്റ്റിയറിങ് വീലിൽ ഒരു 'ഇ-മെനെറ്റിനോ' സ്വിച്ചും നൽകിയിട്ടുണ്ട്.
ഓരോ ഡ്രൈവ് മോഡിലും വ്യത്യസ്ത അളവിലുള്ള ഇലക്ട്രിക് മോട്ടോർ ഇടപെടലും പുനരുൽപ്പാദന-ബ്രേക്കിങ് പ്രവർത്തനവും ഉപയോഗിച്ച് വ്യത്യസ്തമാക്കിയിട്ടുണ്ട്. 296 ജിടിബിക്കായി 6 സെൻസറുകളുള്ള പുതിയ ബ്രേക്കിങ് സിസ്റ്റം (ഇവിഒ സിസ്റ്റം) ഫെരാരി വികസിപ്പിച്ചിരുന്നു. ഇത് ബ്രേക്ക് ഡിസ്റ്റൻസ് 10 ശതമാനം കുറയ്ക്കുന്നു. പുതിയ മോഡൽ ഇന്ത്യയിൽ എന്ന് എത്തിക്കുമെന്ന് ഫെരാരി പ്രഖ്യാപിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.