ഹോണ്ടയുടെ ഹോട്ട് ഹാച്ച് സിവിക് പുറത്തിറക്കി; ഹൈബ്രിഡ് എഞ്ചിനുകൾ മാത്രം
text_fieldsഹോണ്ടയുടെ ആഗോള വാഹനമായ സിവിക് ഹാച്ച്ബാക്കിെൻറ പുതിയ മോഡൽ പുറത്തിറക്കി. ആദ്യഘട്ടത്തിൽ യൂറോപ്പിലായിരിക്കും വിൽപ്പനക്കെത്തുക. അടുത്ത കാലത്ത് പുറത്തിറക്കിയ 11ാം തലമുറ ഹോണ്ട സിവിക് സെഡാനെ അടിസ്ഥാനമാക്കിയാണ് പുതിയ ഹാച്ച് ബാക്ക് നിർമിച്ചിരിക്കുന്നത്. ഇ എച്ച്.ഇ.വി എന്നറിയപ്പെടുന്ന ഹോണ്ടയുടെ ൈഹബ്രിഡ് സംവിധാനവുമായാണ് വാഹനം വിപണിയിലെത്തുക.
11ാം തലമുറ സിവിക്കിെൻറ സ്റ്റൈലിങിനായി േഹാണ്ട പുതിയൊരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഫാസ്റ്റ്ബാക്ക് ശൈലിയിലുള്ള ചരിഞ്ഞ മേൽക്കൂരയാണ് സിവിക് ഹാച്ചിന് കമ്പനി നൽകിയിരിക്കുന്നത്. വീൽബേസിന് 1.4 ഇഞ്ച് നീളം കൂടിയിട്ടുണ്ട്. അടുത്തിടെ പുറത്തിറക്കിയ എച്ച്ആർ-വി എസ്‌യുവിയും, ഏറ്റവും പുതിയ തലമുറ ജാസും പോലെ സിവിക് ഹാച്ച്ബാക്കും ഇ എച്ച്.ഇ.വി പെട്രോൾ-ഇലക്ട്രിക് ഹൈബ്രിഡ് സംവിധാനം മാത്രമുള്ള വാഹനമാണ്.
1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളുമാണ് വാഹനത്തിന് കരുത്തുപകരുന്നത്. ഇത് ജാസിൽ 108 എച്ച്പിയും എച്ച്ആർ-വിയിൽ 129 എച്ച്പിയും ഉത്പാദിപ്പിക്കും. സിവികിനായി ഇതിൽ ഏത് എഞ്ചിൻ കോമ്പനിനേഷനായിരിക്കുംവരിക എന്നത് ഹോണ്ട വെളിപ്പെടുത്തിയിട്ടില്ല. ഹൈബ്രിഡ് മോഡിൽ, ഇലക്ട്രിക് മോട്ടോറിന് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നത്. ഉയർന്ന ലോഡുകളിൽ സിംഗിൾ സ്പീഡ് ഗിയർബോക്സ് വഴി ഡ്രൈവ് വീലുകളുമായി വീണ്ടും ബന്ധിപ്പിക്കുന്നു.
അടുത്ത വർഷം അവസാനത്തോടെ എല്ലാ മുഖ്യധാരാ പാസഞ്ചർ കാറുകളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യമാണ് ഹോണ്ടക്കുള്ളത്. ഹോണ്ടയുടെ യൂറോപ്യൻ പോർട്ട്‌ഫോളിയോയിലെ ഹൈബ്രിഡ് മാത്രമുള്ള അവസാന മോഡലാണ് സിവിക്. ഹോണ്ടയുടെ നോർത്ത് അമേരിക്കൻ പ്ലാൻറിൽ നിർമിച്ച് മിക്ക യൂറോപ്യൻ വിപണികളിലേക്കും വാഹനം കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. പുതിയ സിവിക് ഹാച്ച് ഇന്ത്യയിൽ എത്താനുള്ള സാധ്യത വിരളമാണ്. 11ാം തലമുറ സിവിക് സെഡാൻ നേരത്തേ അവതരിപ്പിച്ചിരുന്നെങ്കിലും ഇന്ത്യയിൽ പരാജയമായിരുന്നു.
തുടർന്ന് വാഹനം ഹോണ്ട ഇന്ത്യയിൽ നിന്ന് പിൻവലിക്കുകയും ചെയ്തു. കോവിഡ് കാരണം ഹോണ്ടയുടെ ഗ്രേറ്റർ നോയിഡയിലെ പ്ലാൻറ് അടച്ചുപൂട്ടിയതും കമ്പനിക്ക് പ്രതിസന്ധിസൃഷ്ടിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുക്കുേമ്പാൾ വാഹനം ഇന്ത്യയിൽ എത്താനുള്ള സാധ്യത തുലോം തുഛമാണെന്ന് പറയേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.