ജീപ്പിന്റെ 'ഘടാഘടിയൻ' എസ്.യു.വി വരുന്നൂ; ഗ്രാൻഡ് ചെറോക്കിയുടെ അരങ്ങേറ്റം നവംബർ 11ന്
text_fieldsഅമേരിക്കൻ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ പതാകവാഹകൻ എസ്.യു.വി ഗ്രാൻഡ് ചെറോക്കിയുടെ ഇന്ത്യയിലേക്കുള്ള വരവ് പ്രഖ്യാപിച്ച് കമ്പനി. നവംബർ 11ന് വാഹനം രാജ്യത്ത് അവതരിപ്പിക്കും. റാംഗ്ലർ, കോമ്പസ്, മെറിഡിയൻ എന്നിവയ്ക്ക് ശേഷം ജീപ്പിന്റെ പ്രാദേശികമായി അസംബിൾ ചെയ്യുന്ന നാലാമത്തെ മോഡലാണ് ഗ്രാൻഡ് ചെറോക്കി. പുതിയ വാഹനം 5 സീറ്റ് മോഡലായി മാത്രമേ ലഭ്യമാകൂ. ഡിസംബർ ആദ്യത്തോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും.
തികഞ്ഞ എസ്.യു.വി
ഗ്രാൻഡ് ചെറോക്കിയെന്നാൽ തികഞ്ഞൊരു എസ്.യു.വിയാണ്. വാഹനത്തിന്‍റെ ഡിസൈൻ വിശദാംശങ്ങളും പ്രീമിയം ഇന്റീരിയറും വെളിപ്പെടുത്തുന്ന ഒരു ടീസർ കമ്പനി നേരത്തേ പുറത്തിറക്കിയിരുന്നു. പുണെക്കടുത്തുള്ള കമ്പനിയുടെ രഞ്ജൻഗാവ് പ്ലാന്റിലാവും ഈ വാഹനം നിർമിക്കുക.
ഇന്ത്യൻ നിരത്തുകളിൽ എസ്‌യുവി ഇതിനകം തന്നെ നിരവധി തവണ പരീക്ഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ആഗോള വിപണികളിൽ ഇതിനകം വിൽപ്പനയ്‌ക്കെത്തിയ പുതിയ ജീപ്പ് ഗ്രാൻഡ് ചെറോക്കി രണ്ട് വലുപ്പങ്ങളിൽ ലഭ്യമാണ് . സാധാരണ അഞ്ച് സീറ്റർ, മൂന്ന് വരി ലോംഗ് വീൽബേസ് മോഡൽ എന്നിവ. എസ്‌യുവിയുടെ അഞ്ച് സീറ്റർ വേരിയന്റാണ് കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത്.
പൂർണ്ണമായ അഡ്വാൻസ്ഡ് ഡ്രൈവിങ് അസിസ്റ്റൻസ് സിസ്റ്റം (ADAS), 24×7 കണക്റ്റിവിറ്റി പാക്കേജ്, തുടങ്ങി നിരവധി പ്രീമിയം ഫീച്ചറുകളോടെയാണ് പുതിയ ഗ്രാൻഡ് ചെറോക്കി ഇന്ത്യയിലെത്തുക. പെട്രോൾ എഞ്ചിൻ മാത്രമാകും വാഹനത്തിന് ലഭിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 2.0 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് പുതിയ ജീപ്പ് ഗ്രാൻഡ് ചെറോക്കിക്ക് കരുത്തേകാൻ സാധ്യത. ഓട്ടോ, സ്‌പോർട്‌സ്, മഡ്/സാൻഡ്, സ്‌നോ എന്നിങ്ങനെ തിരഞ്ഞെടുക്കാവുന്ന ടെറൈൻ മോഡുകളുള്ള ഫോർ വീൽ ഡ്രൈവ് സംവിധാനത്തോടെയാണ് ഇത് വരുന്നത്.
10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 10.1 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളും ഉൾക്കൊള്ളുന്ന പുതിയ ഡാഷ്‌ബോർഡാണ് വാഹനത്തിന്. മുൻവശത്തെ യാത്രക്കാർക്കായി ഡാഷ്‌ബോർഡിൽ 10.1 ഇഞ്ച് സ്‌ക്രീൻ ഉൾപ്പെടുത്തിയിട്ടുണ്ട്. 10 ഇഞ്ച് ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിങ് സിസ്റ്റം, പിൻ സീറ്റ് എന്റർടെയ്ൻമെന്റ് സ്‌ക്രീനുകൾ, സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയും ഇതിലുണ്ട്. പനോരമിക് സൺറൂഫ്, ലെതർ അപ്‌ഹോൾസ്റ്ററി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവേർഡ് ടെയിൽഗേറ്റ് എന്നിവയാണ് മറ്റ് ഫീച്ചർ ഹൈലൈറ്റുകൾ.
ഏകദേശം 85 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഡംബര എസ്‌യുവികളായ മെഴ്‌സിഡസ് GLE, BMW X5, ലാൻഡ് റോവർ ഡിസ്‌കവറി എന്നിവയായിരിക്കും പ്രധാന എതിരാളികൾ. തിരഞ്ഞെടുത്ത നഗരങ്ങളിൽ ഡിസംബർ ആദ്യത്തോടെ പുതിയ ഗ്രാൻഡ് ചെറോക്കിയുടെ ഡെലിവറി ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.