പുതിയ ബലേനോയിൽ മൈലേജ് വിപ്ലവം; ഓട്ടോമാറ്റികിന് ഇന്ധനക്ഷമത കൂടും
text_fieldsപുതിയ ബലേനോ ഇന്ധനക്ഷമതയിലും മുന്നിലെന്ന് റിപ്പോർട്ട്. പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ഇന്ധനക്ഷമതയുടെ കാര്യത്തിൽ ബലേനോയും ടൊയോട്ട ഗ്ലാൻസയുമാണ് നിലവിൽ മുന്നിലുള്ളത്. ഈ രണ്ട് വാഹനങ്ങളും പേരിൽ മാത്രമാണ് വ്യത്യാസമുള്ളതിനാൽ ഈ സാമ്യം സ്വാഭാവികവുമാണ്. എന്നാൽ മുൻഗാമികളേക്കാൾ ഇന്ധനക്ഷമതയുള്ള വാഹനമായിരിക്കും പുതിയ ബലേനോയെന്നാണ് വിവരം. എ.ആർ.എ.ഐ റിപ്പോർട്ട് അനുസരിച്ച് പുതിയ മാരുതി ബലേനോ മാനുവലിന് 22.35kpl ഉം എ.എം.ടി ഓട്ടോമാറ്റികിന് 22.94kplആണ് മൈലേജ്. പഴയ മാനുവൽ മോഡലിലെ ഹൈബ്രിഡ് പതിപ്പിന് 23.87kplഉം ഹൈബ്രിഡ് അല്ലാത്ത പതിപ്പിന് 21.01kplഉം മൈലേജുണ്ട്. സി.വി.ടി ഓട്ടോമാറ്റികിന് 19.56kpl ആയിരുന്നു ഇന്ധനക്ഷമത.
5-സ്പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഗിയർബോക്‌സുമായി ഘടിപ്പിച്ച 90എച്ച്പി, 1.2 ലിറ്റർ ഡ്യുവൽജെറ്റ് കെ12എൻ പെട്രോൾ എഞ്ചിനാണ് 2022 മാരുതി സുസുകി ബലേനോയ്ക്ക് കരുത്തേകുന്നത്. ഇന്ധനക്ഷമത കൂട്ടുന്നതിനായി ഓട്ടോ എഞ്ചിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ഫീച്ചറുമായാണ് വാഹനം വിപണിയിൽ എത്തുന്നത്. എന്നാൽ ബലേനോയുടെ പഴയ പതിപ്പിൽ നൽകിയിരുന്ന 12V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യ പുതിയ വാഹനത്തിലില്ല.
പുതിയ ബലേനോയ്ക്ക് മാനുവൽ വേരിയന്റുകൾക്ക് ARAI അവകാശപ്പെടുന്ന ഇന്ധനക്ഷമത 22.35kpl ആണ്. അതേസമയം പുതിയ AMT പതിപ്പുകൾ 22.94kpl നൽകുന്നു. ഔട്ട്‌ഗോയിംഗ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, 90hp, K12N പെട്രോൾ-മാനുവലിന്റെ ഇന്ധനക്ഷമത ഏകദേശം 1.5kpl കുറഞ്ഞു, മൈൽഡ്-ഹൈബ്രിഡ് സിസ്റ്റത്തിന്റെ അഭാവമാണ് ഇതിന് കാരണം.
ഓട്ടോമാറ്റിക് പതിപ്പിനെ സംബന്ധിച്ചിടത്തോളം, പുതിയ ബലേനോ എഎംടി ഔട്ട്‌ഗോയിംഗ് ബലെനോ സിവിടിയേക്കാൾ 3 കെപിഎൽ മൈലേജ് കൂടുതൽ നൽകും. AMT-കൾ സാധാരണയായി CVT-കളേക്കാൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതും ചിലവ് കുറഞ്ഞതുമാണ്. അതുകൊണ്ടാണ് ഓട്ടോമാറ്റിക് പതിപ്പുകൾക്കുള്ള ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് മാരുതി AMTതിരഞ്ഞെടുത്തത്. ഹ്യൂണ്ടായ് ഐ 20 മാനുവലാണ് നിലവിൽ ഈ വിഭാഗത്തിൽ ബലേനോയോട് അടുത്ത് ഇന്ധനക്ഷമതയുള്ള വാഹനം. 20.35kpl ആണ് ഐ 20 യുടെ ഇന്ധനക്ഷമത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.