പുത്തൻ റേഞ്ച് റോവറിെൻറ ചിത്രങ്ങൾ ചോർന്നു; അകവും പുറവും രാജകീയം
text_fieldsകഴിഞ്ഞദിവസമാണ് പുതിയ തലമുറ റേഞ്ച് റോവറിനെ ലാൻഡ് റോവർ 'ടീസ്' ചെയ്തത്. ഒക്ടോബർ 26ന് നടക്കുന്ന വേൾഡ് പ്രീമിയറിനോടനുബന്ധിച്ചാണ് വാഹനത്തിെൻറ ടീസർ കമ്പനി പുറത്തുവിട്ടത്. അഞ്ചാം തലമുറ മോഡലാണ് അടുത്തയാഴ്ച്ച നിരത്തിലെത്തുന്നത്. എന്നാൽ വാഹനത്തിെൻറ ചിത്രങ്ങളൊന്നും ലാൻഡ്റോവർ ഒൗദ്വോഗികമായി പങ്കുവച്ചിരുന്നില്ല. ഇതോടെ ഒാഫ്റോഡ് രാജാവിെൻറ പുതിയ അവതാരരൂപം കാണാനുള്ള ആകാംഷയിലായി ആരാധകർ. താമസിയാതെ റേഞ്ച് റോവറിെൻറ ചാര ചിത്രങ്ങളും ഇൻറർനെറ്റിൽ പ്രചരിച്ചു.
അകവും പുറവും രാജകീയമായാണ് ലാൻഡ്റോവർ അണിയിച്ചൊരുക്കിയിരിക്കുന്നത്. പുതിയ ഗ്രിൽ, ലൈറ്റ് ക്ലസ്റ്ററുകൾ, ബമ്പർ എന്നിവ ഇവയെ അഞ്ചാം തലമുറ കാറായി അടയാളപ്പെടുത്താൻ സഹായിക്കുന്നു. പിൻവശത്ത് ആധിപത്യം പുലർത്തുന്നത് പുതിയ കറുത്ത പാനലാണ്. ജാഗ്വാർ ലാൻഡ് റോവറിന്റെ ഏറ്റവും പുതിയ പിവി പ്രോ സോഫ്റ്റ്‌വെയർ, സ്റ്റിയറിങ് വീൽ, സെന്റർ കൺസോൾ ഡിസൈൻ എന്നിവ ആകർഷകമാണ്.
ലാൻഡ് റോവറിെൻറ ഏറ്റവും ഉയർന്ന എസ്‌യുവിയാണ് റേഞ്ച് റോവർ. റേഞ്ച് റോവർ അതിന്റെ ക്ലാസിക് സ്റ്റൈലിങ് പ്രൊഫൈൽ ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. പുതിയ മോഡൽ 'സമാനതകളില്ലാത്ത സ്വഭാവമുള്ള വാഹനം' ആയിരിക്കുമെന്ന് ജാഗ്വാർ ലാൻഡ് റോവർ ഡിസൈൻ മേധാവി ജെറി മക്വേൺ പറഞ്ഞു. 'അത് ഫാഷനെയോ പ്രവണതയെയോ പിന്തുടരുന്നില്ല. പക്ഷേ, ആധുനികവും 50 വർഷത്തെ പരിണാമവുമായി കൂടിച്ചേർന്നതുമായ ഇതുവരെ സൃഷ്ടിക്കപ്പെട്ട ഏറ്റവും മികച്ച റേഞ്ച് റോവർ ആയിരിക്കും ഇത്'-അദ്ദേഹം പറഞ്ഞു. ലോങ് വീൽബേസ് മോഡലും റിയർ-വീൽ സ്റ്റിയറിങും വാഹനത്തിന് നൽകും.
ഹൈബ്രിഡ്, ഫുൾ-ഇലക്ട്രിക് പവർട്രെയിനുകളും ഉണ്ടാകും. പൂർണമായും ഇലക്ട്രിക് വാഹനമായും നിർമിക്കുന്ന ആദ്യ റേഞ്ച് റോവറായിരിക്കും ഇത്. 4.4 ലിറ്റർ, ടർബോചാർജ്ഡ് യൂനിറ്റ് ഏറ്റവും ഉയർന്ന V8 പെർഫോമൻസ് പതിപ്പിൽ ഉപയോഗിച്ചേക്കും.
പുതിയ വാഹനം എത്തുന്നതോടെ 2012ൽ ആദ്യമായി അവതരിപ്പിച്ച നിലവിലെ ജെനറേഷൻ റേഞ്ച് റോവർ ഇതോടെ പുറത്തുപോകും. ജാഗ്വാർ ലാൻഡ്റോവറിെൻറ എം.എൽ.എ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ റേഞ്ച് റോവറായിരിക്കും ഇത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.